ധനവകുപ്പ് ആവശ്യപ്പെട്ടാല്‍ ജോസഫിനെതിരെ അന്വേഷണം

ദില്ലിയില്‍ സിപിഎം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയ കോടിയേരി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിയ്ക്കുകയായിരുന്നു.
മന്ത്രിസഭയിലെ അവസാനനാളുകളില്‍ പിജെ ജോസഫ് ചട്ട വിരുദ്ധമായി പൊതുമരാമത്ത് ജോലികള്‍ നല്‍കിയതില്‍ അഴിമതി നടന്നിട്ടുണ്ടെന്ന് ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇത്തരത്തില്‍ നല്‍കിയ 78 കരാറുകള്‍ പിന്നീട് സര്‍ക്കാര്‍ റദ്ദാക്കി. ജോസഫിനെതിരെ അന്വേഷണമുണ്ടായേക്കുമെന്ന് മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദനും കഴിഞ്ഞ ദിവസം സൂചന നല്‍കിയിരുന്നു.
അതിനിടെ പൊതുമരാമത്ത് വകുപ്പിലെ അഴിമതിയെക്കുറിച്ച് ഇപ്പോള്‍ ധനകാര്യ വകുപ്പ് അന്വേഷിയ്ക്കുന്നുണ് ടെന്നും കൂടുതല്‍ ക്രമക്കേട് കണ് ടെത്തിയാല്‍ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശിയ്ക്കുമെന്നും തോമസ് ഐസക് വ്യക്തമാക്കി. ജോസഫ് മുന്നണി വിടുന്നതിന് മുന്‍പ് തന്നെ അന്വേഷണം ആരംഭിച്ചിരുന്നെന്നും ഐസക് പറഞ്ഞു.












Click it and Unblock the Notifications