Get Updates
Get notified of breaking news, exclusive insights, and must-see stories!

ലൈംഗിക പീഡനം: ഹാലപ്പ ഒളിവില്‍

ബാംഗ്ലൂര്‍: സൃഹൃത്തിന്റെ ഭാര്യയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചകേസില്‍ അന്വേഷണം നേരിടുന്ന കര്‍ണാടക മുന്‍മന്ത്രി എച്ച് ഹാലപ്പ ഒളിവിലാണെന്ന് റിപ്പോര്‍ട്ട്.

ചൊവ്വാഴ്ച രാത്രി മുതലാണ് ഇയാളെ കാണാതായത്. ഹാലപ്പയ്‌ക്കെതിരെ ആറ് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവം നടന്നത് ഷിമോഗയിലെ വിനോബാനഗര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ അവിടുത്തെ പൊലീസാണ് അന്വേഷണം നടത്തുന്നത്.

ഇതിനിടെ അന്വേഷണത്തിന് സിഐഡിയെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്നാല്‍ മുഖ്യമന്ത്രി ഹാലപ്പയെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് പ്രതിപക്ഷമായ കോണ്‍ഗ്രസ് പ്രക്ഷോഭം തുടരുകയാണ്.

സുഹൃത്തായ വെങ്കിടേഷ്് മൂര്‍ത്തിയുടെ ഭാര്യ ചന്ദ്രാവതിയെ ഹാലപ്പ ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. ഭാര്യയെ ഹാലപ്പ കയറിപ്പിടിച്ച രംഗം വെങ്കിടേഷ് മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തുകയും മാധ്യമങ്ങള്‍ക്ക് കൈമാറുകയുമായിരുന്നു. വെങ്കിടേഷും ഭാര്യയും ഡിജിപിയ്ക്ക് നേരിട്ട് പരാതി നല്‍കിയിട്ടുമുണ്ട്.

ഭാര്യയെ മാനഭംഗപ്പെടുത്തുന്ന രംഗം ഒരു ഭര്‍ത്താവും വീഡിയോയില്‍ ചിത്രീകരിക്കില്ലെന്നും നല്ല ഭര്‍ത്താവാണെങ്കില്‍ കൃത്യം നടത്തുന്നയാളെ അപായപ്പെടുത്താനേ ശ്രമിക്കുകയുള്ളുവെന്നുമാണ് ബിജെപി പറയുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇവര്‍ ആരോപിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+