വിമാനം റാഞ്ചാന്‍ ശ്രമിച്ചുവെന്ന് സംശയം

സംഭവുമായി ബന്ധപ്പെട്ട് വിമാനത്തിലുണ്ടായിരുന്ന രണ്ടു റഷ്യക്കാരായ യാത്രക്കാരെ സിഐഎസ്എഫ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. കൊല്‍ക്കത്ത നേതാജി സുഭാഷ്ചന്ദ്രബോസ് വിമാനത്താവളത്തില്‍നിന്ന് ഉച്ചയ്ക്ക് പറന്നുയര്‍ന്ന സ്‌പെസ് ജെറ്റ് 203 വിമാനത്തിലാണ് നാടകീയമായ സംഭവങ്ങള്‍ അരങ്ങേറിയത്.
സംശയാസ്പദ സാഹചര്യത്തില്‍ രണ്ടുപേര്‍ വിമാനത്തിനുള്ളില്‍ പെരുമാറുന്നുവെന്ന് യാത്രക്കാരാണ് വിമാന ജീവനക്കാരെ അറിയിച്ചത്. ഉടന്‍തന്നെ പൈലറ്റ് എയര്‍ ട്രാഫിക്ക് കണ്‍ട്രോളര്‍ക്ക് വിവരം കൈമാറി. ഇതേതുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.
കൊല്‍ക്കത്ത വിമാനത്താവളത്തില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു. വിമാനം ലാന്‍ഡ് ചെയ്യുന്നത് പ്രതീക്ഷിച്ചു നിന്നിരുന്ന സിഐഎസ്എഫ് കമാന്‍ഡോ സംഘം വിമാനത്തിനുള്ളിലേക്ക് ഇരച്ചുകയറിയാണ് രണ്ടു പേരെയും കസ്റ്റഡിയിലെടുത്തത്.
ഇവരുടെ പാസ്‌പോര്‍ട്ടുകള്‍ അധികൃതര്‍ പരിശോധിച്ചു വരുന്നു. വിമാനം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. കൊല്‍ത്ത വിമാനത്താവളത്തില്‍നിന്നുള്ള മറ്റു വിമാന സര്‍വീസുകളെ സംഭവം ബാധിച്ചില്ല.












Click it and Unblock the Notifications