Get Updates
Get notified of breaking news, exclusive insights, and must-see stories!

തൃണമൂല്‍ അംഗത്തിനെതിരെ സിപിഎം; സഭ നിര്‍ത്തിവച്ചു

ദില്ലി: പാര്‍ലമെന്റിലെ മോശം പരാമര്‍ശത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി സുദീപ് ബന്ദോപാധ്യായ മാപ്പു പറയാതെ സഭാ നടപടികള്‍ നടത്താന്‍ അനുവദിയ്ക്കില്ലെന്ന് സിപിഎം. ഇതോടെ ഈ വിഷയത്തില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ലോക്‌സഭാ നടപടികള്‍ തടസ്സപ്പെട്ടു.

രാവിലെ സഭ ചേര്‍ന്നയുടന്‍ സ്പരീക്കര്‍ മീരാ കുമാര്‍ ബന്ദോപാധ്യായയുടെ നടപടിയില്‍ വിയോജിപ്പ് രേഖപ്പെടുത്തി. പ്രതിപക്ഷം സഭാ നടപടികളുമായി സഹകരിക്കണമെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മാപ്പു പറയണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ സഭാനടപടികള്‍ ഉച്ചവരെ നിര്‍ത്തിവച്ചു.

സുദീപ് ഖേദം പ്രകടിപ്പിയ്ക്കണമെന്ന് ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയും ആവശ്യപ്പെട്ടു. എന്നാല്‍ സഭാ മര്യാദകള്‍ തന്നെയാരും പഠിപ്പിയ്‌ക്കേണ്ടതില്ലെന്നും താന്‍ മോശമായി പെരുമാറിയെന്ന് രേഖകളില്‍ ഉണ്ടെങ്കില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും സുദീപ് പറഞ്ഞു. സ്പീക്കറുടെ പ്രസ്താവന മാനിച്ച് പ്രതിപക്ഷം ബഹളം അവസാനിപ്പിക്കണമെന്ന് ധനമന്ത്രി പ്രണബ് മുഖര്‍ജി അഭ്യര്‍ത്ഥിച്ചു. എന്നാല്‍ സിപിഎം അംഗങ്ങള്‍ ഇത് ചെവിക്കൊണ്ടില്ല.

ആദ്യം 12 മണിവരേയും പിന്നീട് രണ്ട് മണിവരേയുമാണ് സഭ നിര്‍ത്തിയത്. ബിജെപി അംഗങ്ങളുടെ ബഹളം മൂലം രാജ്യസഭയും രണ്ട് മണിവരെ നിര്‍ത്തി വച്ചിരിയ്ക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+