കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനശ്രമം: പിടിഎ പ്രസിഡന്റിനെതിരെ കേസ്

  • By Lakshmi
Google Oneindia Malayalam News

നാദാപുരം: പതിമൂന്നുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ സിപിഎം ബ്രാഞ്ച് സെക്ട്ടറിയ്‌ക്കെതിരെ പൊലീസ് കേസെടുത്തു.

സിപിഎം ഇയ്യങ്കോട് ബ്രാഞ്ച് സെക്രട്ടറി പനയുള്ളതില്‍ അശോകനെ(38)തിരെയാണ് കേസെടുത്തിരിക്കുന്നത്. ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താന്‍ പൊലീസ് തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.

പേരോട്ടെ ഒരു വീട്ടില്‍ പെയിന്റിങ് ജോലിക്കെത്തിയപ്പോഴാണ് വീട്ടിലെ കുട്ടിയെ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കുട്ടിയുടെ മാതാവ് അയല്‍വീട്ടിലേയ്ക്ക് പോയ സമയത്ത് പെയിന്റ് എടുക്കാന്‍ പാത്രമാവശ്യപ്പെട്ട് കുട്ടിയെ വീടിന്റെ മുകള്‍ നിലയില്‍ കയറ്റി പിന്നാലെ ചെന്ന് ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കുട്ടിയുടെ കരച്ചില്‍ കേട്ട് അമ്മയും അയല്‍വാസികളും ഓടിയെത്തുമ്പോഴേയ്ക്കും ഇയാള്‍ ഓടിരക്ഷപ്പെടുകയായിരുന്നു. കുട്ടിയെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി. പേരോട് സ്‌കൂളിലെ പിടിഎ പ്രസിഡന്റ് കൂടിയായ അശോകന്റെ വീട്ടുപരിസരത്തും പേരോട്ടും പൊലീസ് കാവല്‍ നില്‍ക്കുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X