കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞാലിക്കുട്ടിയും ട്വിറ്ററില്‍

  • By Lakshmi
Google Oneindia Malayalam News

Kunajalikutty
കോഴിക്കോട്: മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍.

മാണി-ജോസഫ് ലയന വിവാദം സംബന്ധിച്ചാണ് കുഞ്ഞാലുക്കുട്ടിയുടെ ആദ്യ ട്വീറ്റ്. ചൊവ്വാഴ്ച കെപിസിസ പ്രസിഡന്റ് രമേശ് ചെന്നിത്തലും പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടിയും കുഞ്ഞാലിക്കുട്ടിയുമായി ചര്‍ച്ച നടത്തുകയും ലയനകാര്യത്തില്‍ ഫോര്‍മുല മുന്നോട്ടുവയ്ക്കുകും ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് കുഞ്ഞാലിക്കുട്ടി ട്വീറ്റ് ചെയ്തത്. തങ്ങള്‍ ഇടനിലക്കാരല്ലെന്നും കേരള കോണ്‍ഗ്രസ് സംബന്ധിച്ച പ്രശ്‌നം സമയാസമയത്ത് പരിഹരിക്കപ്പെടുകയും ചെയ്യുമെന്നാണ് കുഞ്ഞാലിക്കുട്ടിയുടെ ട്വീറ്റ്.

അനുദിനം പ്രശസ്തമായിക്കൊണ്ടിരിക്കുന്ന ട്വിറ്ററില്‍ അംഗങ്ങളാകുന്ന പ്രമുഖരുടെ എണ്ണം കൂടിവരുകയാണ്. എന്നാല്‍ ട്വിറ്ററിലൂടെ വാര്‍ത്താ പ്രാധാന്യം നേടിയ ഇന്ത്യക്കാരന്‍ എന്ന മുന്‍ മന്ത്രി ശശി തരൂരിന്റെ ക്രഡിറ്റ് അടുത്തൊന്നും നഷ്ടപ്പെടാനിടയില്ല. തരൂരിന്റെ ട്വീറ്റുകളാണ് കേരളത്തില്‍ ട്വിറ്ററിനെ കൂടുതല്‍ ജനകീയമാക്കിയതെന്ന് പറയുന്നതില്‍ തെറ്റുണ്ടാവില്ല.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X