ഡോക്ടര്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തു
മലപ്പുറം: മലപ്പുറം വളാഞ്ചേരി നടക്കാവില്‍ ആശുപത്രി എംഡി ഡോക്ടര്‍ മുഹമ്മദാലിക്കെതിരെ വധശ്രമത്തിന് കേസെടുത്തു.
നവജാതശിശുവിന്റെ മരണം അന്വേഷിയ്ക്കാനെത്തിയ പിതാവിനെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന പരാതിയിലാണ് കേസ്.
തിരുനാവായ തണ്ടാന്‍ പറമ്പില്‍ പ്രമോദിന്റെ ഭാര്യ സജിനിയുടെ മൂന്ന് ദിവസം പ്രായമായ കുഞ്ഞ് ആശുപത്രിയില്‍ മരിച്ചതിനെത്തുടര്‍ന്നാണ് സംഘര്‍ഷമുണ് ടായത്. മരണത്തെക്കുറിച്ച് അന്വേഷിയ്ക്കാനെത്തിയ പ്രമോദിനെ മുഹമ്മദാലി ആക്രമിച്ചുവെന്നാണ് പരാതി.
അതേ സമയം വളാഞ്ചേരിയില്‍ ഡോക്ടറെ ആക്രമിച്ചുവെന്ന് ആരോപിച്ച് മലപ്പുറം ജില്ലയില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ ബുധനാഴ്ച പണിമുടക്കുകയാണ്. ഡോക്ടര്‍മാരുടെ പണിമുടക്കില്‍ പ്രതിഷേധിച്ച് പ്രദേശത്ത് നാട്ടുകാര്‍ ഹര്‍ത്താല്‍ ആചരിയ്ക്കുകയാണ്.












Click it and Unblock the Notifications