കെവിന്‍ റൂഡ് ട്വിറ്ററിലെ അശ്ലീലക്കുരുക്കില്‍
മെല്‍ബണ്‍: ആസ്‌ത്രേലിയയിലെ പ്രധാനമന്ത്രി കെവിന്‍ റൂഡ് അശ്ലീലക്കെണിയില്‍ മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററില്‍ അദ്ദേഹം ഒട്ടേറെ അശ്ലീല വെബ്‌സൈറ്റുകളെ പിന്തുടരുന്നതായി കണ്ടെത്തിയതോടെയാണ് റൂഡ് ഇന്റര്‍നെറ്റിന്റെ ചതിക്കുഴിയില്‍ വീണുവെന്ന് വ്യക്തമായത്.
ട്വിറ്ററില്‍ റൂഡിനെ പിന്തുടരുന്നവരെ റൂഡും സ്വമേധയാ പിന്തുടരുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന ഓട്ടോ ഫോളോ സംവിധാനമാണ് സ്വയം അറിയാതെ റൂഡിനെ അശ്ലീല വെബ്‌സൈറ്റുകളിലേക്കു നയിച്ചത്.
സാമൂഹിക മാധ്യമങ്ങള്‍ നന്നായി ഉപയോഗിക്കുന്ന പ്രധാനമന്ത്രി ട്വിറ്ററില്‍ പുതിയ നയങ്ങളെപ്പറ്റിയും മകന്റെ വിവാഹത്തെപ്പറ്റിയുമെല്ലാം ട്വീറ്റ് ചെയ്തിരുന്നു. രണ്ടു ലക്ഷം പേരാണു റൂഡിനെ ട്വിറ്ററില്‍ പിന്തുടരുന്നത്.
പ്രധാനമന്ത്രിയെ പിന്തുടരുന്ന അശ്ലീല സൈറ്റുകള്‍ ഏതെല്ലാമാണെന്ന് കണ്ടെത്താന്‍ ഉദ്യോഗസ്ഥര്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇത്രയേറെ പ്രൊഫൈലുകള്‍ മുഴുവന്‍ കണ്ടെത്തുകയെന്നത് ബുദ്ധിമുട്ടാണെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.
ഗേ റിസോര്‍ട്ട് സൈറ്റ്, വെബ് കാമിലൂടെ നഗ്നതാപ്രദര്‍ശനം നടത്താനും കാണാനും സഹായിക്കുന്ന ബ്ലോഗുകള്‍ തുടങ്ങിയവയെല്ലാം കെവിന്‍ റൂഡ് അബദ്ധവശാല്‍ പിന്തുടരുന്ന അശ്ലീലസൈറ്റുകളില്‍പ്പെടുന്നു.












Click it and Unblock the Notifications