പോസ്റ്റ്മാന്‍ വളര്‍ത്തുപൂച്ചയെ വേട്ടു
ബെര്‍ലിന്‍: പ്രയങ്കരിയായ വളര്‍ത്തുപൂച്ച മരിച്ചുകൊണ്ടിരിക്കുകയാണെന്നറിഞ്ഞ യജമാനന്‍ അവളെ വിവാഹം ചെയ്തു. ജര്‍മ്മനിയിലെ മുപ്പത്തിയൊന്‍പതുകാരനായ പോസ്റ്റ്മാനാണ് പൂച്ചയെ വിവാഹം ചെയ്തിരിക്കുന്നത്.
അമിതഭാരവും ആസ്തമയും കാരണം മരിച്ചുകൊണ്ടിരിക്കുകയാണ് യുവേ മിട്‌സര്‍ലിഷിന്റെ വളര്‍ത്തുപൂച്ചയായ സിസിലിയ. തന്റെയും സിസിലിയയുടെയും വിവാഹം കൊഴുപ്പിക്കാനായി യുവോ 300 യൂറോ നല്‍കി ഒരു നടിയെയും കൊണ്ടുവന്നിരുന്നു.
എന്നാല്‍ മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള വിവാഹം ജര്‍മ്മനിയില്‍ നിയമവിരുദ്ധമാണ്. കഴിഞ്ഞ പത്തുവര്‍ഷമായി തന്റെ കൂട്ടുകാരിയായ സിസിലിയയെ അവളുടെ മരണത്തിന് മുമ്പ് വിവാഹം ചെയ്യണമെന്നാണ് താന്‍ ആഗ്രഹിച്ചതെന്ന് യുവേ പറയുന്നു.
അത്രയും വിശ്വസ്തയാണവള്‍. ഞങ്ങള്‍ ഒരുമിച്ച് എപ്പോഴും കുസൃതികള്‍ ചെയ്യാറുണ്ട്, അവളെന്നോടൊപ്പമാണ് ഉറങ്ങുന്നതും- യുവേ പറഞ്ഞു.
വിവാഹത്തിനെത്താനായി യുവേ ക്ഷണിച്ചപ്പോള്‍ അതൊരു തമാശയായിട്ടാണ് തനിക്ക് തോന്നിയതെന്നാണ് നടിയായ ക്രിസ്റ്റിന്‍ മരിയ പറഞ്ഞിരിക്കുന്നത്.
എന്നാല്‍ ആദ്യം തമാശയായിത്തോന്നിയെങ്കിലും അത് യുവേയുടെ ഒരു സ്വപ്‌നസാക്ഷാത്കാരമാണെന്ന് പിന്നീട് മനസ്സിലായെന്നും ഇവര്‍ പറയുന്നു.












Click it and Unblock the Notifications