പിക്കാസോ ചിത്രത്തിന് റെക്കാര്‍ഡ് വില

106.4 മില്യന്‍ ഡോളറിനാണ് ഈ അമൂല്യ ചിത്രം വിറ്റു പോയത്. ഒരു പെയിന്റിങിന് ലഭിയ്ക്കുന്ന ഏറ്റവും ഉയര്‍ന്ന വിലയാണിതെന്ന് ലേലം നടത്തിപ്പുകാരായ ക്രിസ്റ്റി അറിയിച്ചു.
1932ല്‍ വരച്ച ന്യൂഡ്, ഗ്രീന്‍ ലീവ്‌സ് ആന്‍ഡ് ബസ്റ്റ് എന്ന ചിത്രമാണ് റെക്കാര്‍ഡ് നേട്ടം കൈവരിച്ചത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരാളാണ് ചിത്രം വന്‍തുകയ്ക്ക് ലേലത്തിലെടുത്തത്.
ലോസ് ആഞ്ചലസ് സ്വദേശിയായ ഫ്രാന്‍സ് ലാസ്‌ക്കര്‍ ബ്രോഡിയുടെ ശേഖരത്തിലാണ് ഈ ചിത്രം ഉണ്ടായിരുന്നത്. അദ്ദേഹം കഴിഞ്ഞ നവംബറില്‍ മരിച്ചതിന് ശേഷം ഭാര്യ സിഡ്‌നി ബ്രോഡിയാണ് ചിത്രം ലേലത്തില്‍ വെച്ചത്.












Click it and Unblock the Notifications