ഇടതുമുന്നണി വിപുലീകരിയ്ക്കാന്‍ സിപിഎം ശ്രമം

എല്‍ഡിഎഫ് വികസനത്തിന് സിപിഎം കേന്ദ്ര നേതൃത്വം സംസ്ഥാന ഘടകത്തിന് അനുമതി നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇടതുപക്ഷത്തിന്റെ കൂടെയാണെങ്കിലും മുന്നണിയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലാത്ത എന്‍സിപി., ഐ.എന്‍.എല്‍ തുടങ്ങിയ പാര്‍ട്ടികളെ ഘടകകക്ഷികളാക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്.
യുഡിഎഫ് വിട്ടുവരുന്ന മുന്നണികളുടേയും ജനങ്ങളുടേയും കാര്യം ഇടതുമുന്നണി ചര്‍ച്ച ചെയ്യുമെന്നും തീരുമാനം കൂട്ടായി എടുക്കുമെന്നും മുന്നണി അടിത്തറ വികസിപ്പിക്കുമെന്നും കേന്ദ്രകമ്മിറ്റി യോഗത്തില്‍ പങ്കെടുക്കുന്ന മന്ത്രി എംഎ ബേബി ദില്ലിയില്‍ പറഞ്ഞു. ഐഎന്‍എല്ലിനെ മുന്നണിയില്‍ എടുക്കുന്നത് സംബന്ധിച്ച് എട്ടാം തീയ്യതി ചേരുന്ന എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയുണ്ടാവുമെന്ന് മന്ത്രി പാലൊളി മുഹമ്മദ്കുട്ടിയും പറഞ്ഞു.
എല്ലാ ഘടക കക്ഷികളോടും മുന്നണി യോഗത്തിനെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ പറഞ്ഞു.
എന്തായാലും പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്‍പ് ഐന്‍എല്ലിനേയും എന്‍സിപിയേയും മുന്നണിയിലെടുക്കാനാണ് സിപിഎം നേതൃത്വത്തില്‍ ആലോചന നടക്കുന്നത്. സിപിഐ യ്ക്കും ഇതിനോട് യോജിപ്പാണുള്ളത്.












Click it and Unblock the Notifications