Get Updates
Get notified of breaking news, exclusive insights, and must-see stories!

മുംബൈ ഭീകരാക്രമണക്കേസില്‍ കസബിന് വധശിക്ഷ

Kasab

മുംബൈ: മുംബൈ ഭീകരാക്രമണക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ പാക് പൗരന്‍ അജ്മല്‍ അമീര്‍ കസബിന് വധശിക്ഷ വിധിച്ചു. മുംബൈയിലെ പ്രത്യേക കോടതി ജഡ്ജി എംഎല്‍ തഹിലിയാനിയാണ് രാജ്യം ഉറ്റുനോക്കിയ കേസിലെ വധി പ്രസ്താവിച്ചത്.

മുംബൈ ഹൈക്കോടതി അനുമതിയോടെ വിധി നടപ്പാക്കാം. രാജ്യത്തിനിനെതിരായ യുദ്ധം അടക്കമുള്ള കുറ്റങ്ങളില്‍ കസബ് കുറ്റക്കാരനാണെന്ന് കോടതി തിങ്കളാഴ്ച വിധിച്ചിരുന്നു.

നാലു കേസുകളില്‍ വധശിക്ഷയും, അഞ്ചു കേസുകളില്‍ ജീവപര്യന്തവുമാണ് വിധിച്ചത്. കസബിന് വധശിക്ഷ നല്‍കുകയല്ലാതെ മറ്റു മാര്‍ഗമൊന്നും ഇല്ലെന്നും തഹിലിയാനി പറഞ്ഞു. ശിക്ഷ പ്രഖ്യാപിച്ച ശേഷം എന്തെങ്കിലും പറയാനുണ്ടോയെന്ന ജഡ്ജിയുടെ ചോദ്യത്തിന് കസബ് മറുപടി പറയാതെ പൊട്ടിക്കരഞ്ഞു.

വിചാരണയില്‍ കസബിന് വധശിക്ഷ നല്‍കണമെന്ന് സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം ആവശ്യപ്പെട്ടു. കസബിന്റെ പ്രായം കണക്കിലെടുത്ത് മാനസിക പരിവര്‍ത്തനത്തിനുള്ള അവസരം നല്‍കണമെന്നും ജീവപര്യന്തമാക്കി ശിക്ഷ പരിമിതപ്പെടുത്തണമെന്നും കസബിന്റെ അഭിഭാഷകന്‍ കെപി പവാര്‍ കോടതിയില്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ കോടതി ഇതിന് തയ്യാറായില്ല.

കേസിലെ കൂട്ടുപ്രതികളായ ഇന്ത്യക്കാരായ രണ്ടുപേരെ കോടതി കുറ്റവിമുക്തരാക്കിയിട്ടുണ്ട്. ഫാഹിം അന്‍സാരി, സബാഹുദീന്‍ അഹമ്മദ് എന്നിവരെയാണ് കോടതി വെറുതെവിട്ടത്.

വിധി പ്രസ്താവനയുടെ ഭാഗമായി കനത്ത സുരക്ഷയാണ് കോടതിപരിസരത്ത് ഒരുക്കിയത്. വിദേശ മാധ്യമങ്ങളിലേതടക്കം വന്‍ മാധ്യമപ്പടയും സംഭവസ്ഥലത്ത് തമ്പടിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+