എംപി ഫണ്ട് നിയമാനുസൃതം: സുപ്രീം കോടതി

ഫണ്ട് വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്നുവെന്ന ആരോപണമുയര്‍ന്ന പശ്ചാത്തലത്തില്‍ സമര്‍പ്പിക്കപ്പെട്ട ഒരു കൂട്ടം പൊതു താല്‍പര്യ ഹര്‍ജികളാണ് കോടതി പരിഗണിച്ചത്. മതിയായ മാര്‍ഗരേഖകളിലാതെ അനുവദിക്കുന്ന എം.പി. ഫണ്ട് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധികാരങ്ങളെ തടസ്സപ്പെടുത്തുമെന്നാണ് ഹര്‍ജിക്കാര്‍ ആരോപിച്ചത്.
എന്നാല്‍ എന്തൊക്കെ ആക്ഷേപങ്ങളുണ്ടെങ്കിലും ഇത് നിരോധിയ്ക്കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. എം.പി മാരുടെ പ്രാദേശിക വികസന ഫണ്ടിന്റെ ഭരണഘടനാ സാധ്യതയാണ് കോടതി പരിശോധിച്ചത്. ഫണ്ട് വിനിയോഗത്തിനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും മാനദണ്ഡങ്ങളും ഫലപ്രദമായി നടപ്പിലാക്കുകയാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications