Get Updates
Get notified of breaking news, exclusive insights, and must-see stories!

കസബിന്റെ ശിക്ഷാ വിധി ലോകം ഉറ്റുനോക്കുന്നു

Kasab
മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ കുറ്റവാളിയായ അജ്മല്‍ അമീര്‍ കസബിന്റെ ശിക്ഷാവിധി വ്യാഴാഴ്ച പ്രത്യേക കോടതി ജഡ്ജി എംഎല്‍ തഹലിയാനി പ്രഖ്യാപിയ്ക്കും.

വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30യ്ക്ക് ശേഷമായിരിക്കും ശിക്ഷ പ്രഖ്യാപിയ്ക്കുകയെന്ന് കോടതി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ശിക്ഷ പ്രഖ്യാപിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍തര്‍റോഡ് ജയില്‍ പരിസരത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

പ്രത്യേക കോടതി ജഡ്ജി എം.എല്‍. തഹലിയാനി മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് കസബിന്റെ 86 കുറ്റങ്ങള്‍ തെളിഞ്ഞതായി കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

ചൊവ്വാഴ്ച ശിക്ഷയെക്കുറിച്ചുള്ള ഇരു വിഭാഗത്തിന്റെയും വാദങ്ങള്‍ പൂര്‍ത്തിയായിരുന്നു. കസബിന് വധശിക്ഷതന്നെ നല്‍കണമെന്നും അത് നല്കിയില്ലെങ്കില്‍ നീതിയെ അവഹേളിക്കുന്നതിന് തുല്യമാകുമെന്നും സ്‌പെഷല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ ഉജ്ജ്വല്‍നികം വ്യക്തമാക്കിയിരുന്നു. കസബിന്റെ പ്രായം കണക്കിലെടുത്ത് മാനസിക പരിവര്‍ത്തനത്തിനുള്ള അവസരം നല്കണമെന്നും ശിക്ഷ ജീവപര്യന്തമാക്കി മാറ്റണമെന്നുമാണ് കസബിന്റെ അഭിഭാഷകന്‍ കെ.പി. പവാര്‍ ചൊവ്വാഴ്ച കോടതിയോട് അഭ്യര്‍ഥിച്ചത്.

കസബ് അഭ്യര്‍ഥിക്കുകയാണെങ്കില്‍ ഭാവിയില്‍ നിയമസഹായം നല്‍കുമെന്ന് പാകിസ്താന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+