Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി; ഒരു മരണം

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘട്ടനത്തില്‍ മര്‍ദ്ദനമേറ്റ ഒരാള്‍ മരിച്ചു. നന്തന്‍കോട് വാട്ട് ലെയ്‌നില്‍ ഷെര്‍ലി ലാന്‍ഡില്‍ ആന്റണി ഫ്രാന്‍സിസ് (58) ആണ് മരിച്ചത്. ബുധനാഴ്ച രാത്രി ഒമ്പതിന് നന്തന്‍കോട് ജങ്ഷന് സമീപത്താണ് സംഘട്ടനമുണ്ടായത്.

ഗ്രൂപ്പ് വഴക്കാണ് സംഘട്ടനത്തിന് കാരണമെന്നറിയുന്നു. സെക്രട്ടറിയേറ്റ് പിക്കറ്റിങ്ങിന് പ്രവര്‍ത്തകരെ പങ്കെടുപ്പിക്കുന്നതിനുവേണ്ടി നന്തന്‍കോട് ജങ്ഷന് സമീപമുള്ള കോണ്‍ഗ്രസ് നേതാവിന്റെ വീട്ടില്‍ ആന്റണി ഫ്രാന്‍സിസ് ഉള്‍പ്പെടെയുള്ളവര്‍ യോഗം ചേര്‍ന്നിരുന്നു. നന്തന്‍കോട് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് വിജയനെ ഒഴിവാക്കിയാണ് ഇവര്‍ യോഗം ചേര്‍ന്നത്.. യോഗം നടക്കുന്നതറിഞ്ഞ് സ്ഥലത്തെത്തിയ വിജയനും സ്ഥലത്തുണ്ടായിരുന്നവരുമായി വാക്കേറ്റം ഉണ്ടായി. ഇതിനിടെ ആന്റണി ഫ്രാന്‍സിസിനെ മണ്ഡലം പ്രസിഡന്റ് വിജയന്‍ അടിച്ചുവീഴ്ത്തിയെന്ന് പറയപ്പെടുന്നു.

വീഴ്ചയെത്തുടര്‍ന്ന് അവശനായ ആന്റണി ഫ്രാന്‍സിസിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അടുത്തുള്ള സ്വകാര്യ ആപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുഴഞ്ഞുവീണെന്നാണ് പ്രവര്‍ത്തകര്‍ ആശുപത്രി അധികൃതരെ അറിയിച്ചത്. എന്നാല്‍ സംഘട്ടനത്തിനിടെയാണ് മരണം നടന്നതെന്ന് നാട്ടുകാര്‍ പോലീസില്‍ അറിയിച്ചു. വീഴ്ചയില്‍ ആന്റണി ഫ്രാന്‍സിസിന്റെ നെറ്റിയില്‍ മുറിവേറ്റിരുന്നു. എന്നാല്‍ മരണകാരണമായേക്കാവുന്ന വിധത്തിലുള്ള മുറിവല്ല ഇതെന്നാണ് സൂചന.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+