കൊച്ചിയില്‍ നേവിയുടെ ആളില്ലാ വിമാനം തകര്‍ന്നുവീണു
കൊച്ചി: നാവിക സേനയുടെ ആളില്ലാത്ത നിരീക്ഷണ വിമാനം (അണ്‍മാന്‍ഡ് ഏരിയല്‍ വെഹിക്കിള്‍) നേവല്‍ ബേസിനു സമീപം വാത്തുരുത്തിയില്‍ തകര്‍ന്നു വീണു. തിരക്കേറിയ റോഡില്‍ നിന്ന് മൂന്നുമീറ്റര്‍ മാത്രം അകലെയാണ് വിമാനം തകര്‍ന്നു വീണത്. വന്‍ ദുരന്തമാണ് ഇതുമൂലം ഒഴിവായത്.
ബുധനാഴ്ച രാത്രി ഏഴുമണിയോടെയാണ് സംഭവം. സംഭവവുമായി ബന്ധപ്പെട്ട് നേവി ഉദ്യോഗസ്ഥര്‍ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ കാരണം വ്യക്തമാക്കാന്‍ കഴിയൂ എന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
റിമോട്ട് വഴി പ്രവര്‍ത്തിക്കുന്ന വിമാനം ദൈനംദിന നിരീക്ഷണ പറക്കലിന് ശേഷം നേവല്‍ ബേസിനു സമീപത്തുള്ള വിമാനത്താവളത്തില്‍ ഇറങ്ങാനൊരുങ്ങവെയാണ് തകര്‍ന്നു വീണത്.












Click it and Unblock the Notifications