കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിനാലൂര്‍-മുഖ്യമന്ത്രി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു

  • By Ajith Babu
Google Oneindia Malayalam News

V S Achuthanandan
ദില്ലി/കോഴിക്കോട്,: ബാലുശേരിയിലെ കെഎസ്‌ഐഡിസി റോഡുവികസന സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് കിനാലൂരില്‍ പൊലീസും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തെ കുറിച്ച് ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

കിനാലൂരിലെ സര്‍വേ നടപടികള്‍ അടിയന്തരമായി നിര്‍ത്തിവെയ്ക്കാനും പൊലീസിനെ സംഭവ സ്ഥലത്ത് നിന്ന് പിന്‍വലിക്കാനും മുഖ്യമന്ത്രി ഡിജിപിയ്ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കിനാലൂരിലെ സംഘര്‍ഷത്തില്‍ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നാണ് ജില്ലാ കലക്ടര്‍ പിബി സലിമിന് ലഭിച്ചിരിയ്ക്കുന്ന റിപ്പോര്‍ട്ടിലുള്ളത്. പൊലീസിനെ നേരിടാന്‍ സമരക്കാര്‍ പ്രദേശത്ത് കരിങ്കല്‍ ചീളുകള്‍ കൂട്ടിയിട്ടിരുന്നു. ജനങ്ങള്‍ പോലീസിനെ ആക്രമിച്ചതോടെയാണ് സംഘര്‍ഷം ഉണ്ടായത്.

സര്‍വ്വെയുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഒഴിവാക്കാന്‍ നാട്ടുകാരുമായി പല തവണ ചര്‍ച്ച നടത്തിയിരുന്നു. അതിനു ശേഷമാണ് സര്‍വ്വെയ്ക്ക് ഉദ്യോഗസ്ഥരെ അയച്ചത്. എന്നാല്‍ നാട്ടുകാര്‍ അകാരമായി പ്രകോപനം സൃഷ്ടിച്ചതോടെയാണ് സംഘര്‍ഷം ഉടലെടുത്തത്. സംസഭവ സ്ഥലത്തുനിന്നും ആര്‍ഡിഒ നല്‍കിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിയ്ക്കുന്നത്.

അതേസമയം ജനങ്ങള്‍ക്ക് നേരെയുള്ള പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് യുഡിഎഫും, ബി.ജെ.പിയും ബാലുശേരിയില്‍ വെ്ള്ളിയാഴ്ച ഹര്‍ത്താലിന് ആഹ്വാനം നല്‍കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X