ന്യൂസ് വീക്ക് വില്‍പനയ്ക്ക്

''2007 മുതല്‍ 2009 വരെ വാരിക 'വമ്പന്‍ നഷ്ടത്തിലാണ് മുന്നോട്ടു നീങ്ങിയിരുന്നത്. ഇതില്‍ നിന്നും കരകയറാന്‍ മാനേജ്‌മെന്റും തൊഴിലാളികളും കഠിനാദ്ധ്വാനം ചെയ്യുന്നുണ്ടെങ്കിലും നഷ്ടം ആവര്‍ത്തിയ്ക്കാന്‍ തന്നെയാണ് സാധ്യതയെന്ന് വാഷിങ്ടണ്‍ പോസ്റ്റ് അധികൃതര്‍ പറഞ്ഞു.
ആഗോള സാമ്പത്തിക മാന്ദ്യം തന്നെയാണ് ന്യൂസ് വീക്കിന്റെ സാമ്പത്തിക ഭദ്രതയെ തകര്‍ത്തത്. ഓണ്‍ലൈന്‍ മാഗസിനുകളുടെയും പത്രങ്ങളുടെയും പ്രചാര വര്‍ദ്ധനവും വാരികയ്ക്ക് തിരിച്ചടിയായി.
1933ലാണ് 'ന്യൂസ്‌വീക്കി'ന്റെ ആരംഭം. വാരികയുടെ ഉടമസ്ഥാവകാശം 'വാഷിങ്ടണ്‍ പോസ്റ്റ്' ഗ്രൂപ്പ് വാങ്ങിയത് 1961ലാണ്. ന്യൂയോര്‍ക്കില്‍നിന്നാണ് പ്രസിദ്ധീകരിക്കുന്നത്.
ന്യൂസ് വീക്കിന് പുറമെ ടിവി ഗൈഡ്, ബിസിനസ് വീക്ക്, റീഡേഴ്‌സ് ഡൈജസ്റ്റ് തുടങ്ങിയ മാഗസിനുകളുടെ നടത്തിപ്പും പ്രതിസന്ധിയിലാണ്.












Click it and Unblock the Notifications