Get Updates
Get notified of breaking news, exclusive insights, and must-see stories!

നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനിയും വൈകും

ദില്ലി: രാജ്യത്തു മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി (എംഎന്‍പി) നടപ്പാക്കുന്നതു ഇനിയും വൈകിയേക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ജൂണ്‍ 30ന് എം എന്‍ പി സംവിധാനം നിലവില്‍ വരുമെന്നാണ് പ്രഖ്യാപിച്ചിരുന്നത്.

പുതിയ തീയതി മെയ് പതിനഞ്ചിന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. 2010 ജനുവരിയോടെ ഈ സൗകര്യം നിലവില്‍വരുമെന്നായിരുന്നു ഇതിന് മുമ്പേ പറഞ്ഞിരുന്നത്. പിന്നീട് കാര്യങ്ങള്‍ നീണ്ടുപോവുകയായിരുന്നു.

രാജ്യത്തെ മുന്‍നിര ടെലികോം കമ്പനികളുടെ ആവശ്യപ്രകാരമാണ് തീയതി ഇനിയും നീട്ടേണ്ടിവന്നിരിക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങളായ എം ടി എന്‍ എല്‍, ബി എസ് എന്‍ എല്‍, സ്വകാര്യ കമ്പനിയായ യുണിനോര്‍ എന്നീ കമ്പനികള്‍ നെറ്റ്‌വര്‍ക്ക് സംവിധാനങ്ങള്‍ പരിഷ്‌കരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്.

ഫോണ്‍ നമ്പര്‍ മാറാതെ മൊബൈല്‍ വേസന ദാതാവിനെ മാറ്റാനുള്ള സൗകര്യം ഉപഭോക്താവിനു നല്‍കുന്നതാണ് നമ്പര്‍ പോര്‍ട്ടബിലിറ്റിയെന്ന സംവിധാനം. രാജ്യത്തെ മൊബൈല്‍ ഫോണ്‍ സേവനരംഗത്തു വിപ്ലവകരമായ മാറ്റങ്ങള്‍ക്കു വഴിതുറക്കുന്ന നടപടിയാണ് എംഎന്‍പി എന്നാണ് വിലയിരുത്തപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+