അണ്‍ലിമിറ്റഡ് കോളുമായി റിലയന്‍സ് മൊബൈല്‍
ദില്ലി:ഉപഭോക്താക്കളെ ആകര്‍ഷിക്കാന്‍ മൊബൈല്‍ സേവനദാതാക്കള്‍ പരസ്പരം മത്സരിക്കുകയാണ്. മത്സരം കടുക്കുന്ന വിപണിയില്‍ പുതിയ ആകര്‍ഷകമായ ഓഫറുകളുമായി റിലയന്‍സ് കമ്യൂണിക്കേഷന്‍സ് രംഗത്തെത്തുന്നു.
മാസത്തില്‍ ഒറ്റത്തവണമാത്രം പണമടച്ചാല്‍ പരിധിയില്ലാത്തത്ര സംസാരസമയമാണ് റിലയന്‍സിന്റെ ആകര്‍ഷണം. സാധാരണ നിലയിലുള്ള താരിഫ് പ്ലാനുകളില്‍ നിന്ന് വ്യത്യസ്തമായാണ് റിലയന്‍സിന്റെ ഓഫര്‍.
മാസത്തില്‍ ഒരു നിശ്ചിത തുക നല്‍കി പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി സംസാരസമയം സ്വന്തമാക്കാന്‍ കഴിയും. 299 രൂപ നല്‍കുമ്പോള്‍ ഈ സേവനം സിഡിഎംഎ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും. പുതുതായി കൊണ്ടുവന്നിരിക്കുന്ന സിംപ്ലി അണ്‍ലിമിറ്റഡ് സിഡിഎംഎ ഓഫര്‍ എന്നാണ് പദ്ധതിയുടെ പേര്.
ഇതില്‍ത്തന്നെ രണ്ടുതരം പാക്കേജുകളാണുള്ളത്. ഒന്ന് ലോക്കല്‍ കോളുകള്‍ക്കുവേണ്ടിയുള്ളതും, അടുത്തത് എസ്ടിഡി കോളുകള്‍ക്ക് വേണ്ടിയുള്ളതുമാണ്. മാസത്തില്‍ 299 രൂപയ്ക്ക് ചാര്‍ജ് ചെയ്യുമ്പോള്‍ ലോക്കല്‍ പാക്കേജ് അനുസരിച്ച് മറ്റെല്ലാം മൊബൈല്‍ ഫോണുകളിലേയ്ക്ക് അണ്‍ലിമിറ്റഡ് കോളുകള്‍ ചെയ്യാന്‍ കഴിയും.
ദിവസം 30മിനിറ്റാണ് ഇങ്ങനെ സൗജന്യമായി ലഭിക്കുന്നത്. ഇതിനൊപ്പം തന്നെ മറ്റുസ്ഥലങ്ങളിലുള്ള റിലയന്‍സ് മൊബൈലിലേയ്ക്കും മറ്റു മൊബൈലിലേയ്ക്കും മിനിറ്റിന് 50പൈസയാണ് ഈടാക്കുക.
നാഷണല്‍ പാക്കേജ് പ്രകാരം 599 രൂപയ്ക്ക് റീചാര്‍ജ് ചെയ്യുമ്പോള്‍ രാജ്യത്തൊട്ടാകെയുള്ള വിവിധ മൊബൈല്‍ കണക്ഷനുകളിലേയ്ക്ക്് ഇതുപോലെ സൗജന്യ ടോക്‌ടൈം ലഭ്യമാകുന്നു. റിലയന്‍സ് ഫോണുകളിലേയ്ക്കുള്ള കോളുകള്‍ക്കാണ് ഈ സൗജന്യനിരക്ക്.
ഇപ്പോള്‍ റിലയന്‍സ് മൊബൈല്‍ സര്‍വ്വീസ് ഉപയോഗിക്കുന്നവര്‍ക്കും പുതിയ വരിക്കാര്‍ക്കും ഈ സിംപ്ലി അണ്‍ലിമിറ്റഡ് സിഡിഎംഎ ഓഫറിന്റെ സൗകര്യം ഉപയോഗപ്പെടുത്താന്‍ കഴിയുമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍സ് വയര്‍ലെസ് ബിസിനസ് സിഇഒ സയീദ് സഫാവി പറഞ്ഞു.












Click it and Unblock the Notifications