കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാതക വില: അംബാനി കുടുംബത്തിന് അധികാരമില്ല

  • By Ajith Babu
Google Oneindia Malayalam News

Mukesh-Anil Ambani
ദില്ലി: വാണിജ്യ ലോകം ഉറ്റുനോക്കിയ കോര്‍പ്പറേറ്റ് സഹോദരന്‍മാരുടെ തര്‍ക്കത്തില്‍ മുകേഷ് അംബാനിയ്ക്ക് അനുകൂലമായ സുപ്രീം കോടതി വിധി. പ്രകൃതി വാതകത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സര്‍ക്കാരിനാണെന്നും അംബാനി സഹോദരന്‍മാരുടെ കുടുംബ കരാര്‍ നിലനില്‍ക്കുന്നതല്ലെന്നും കോടതി വിധിച്ചു. മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസിന് അനുകൂലമായ വിധിയാണിത്.

കൃഷ്ണാ ഗോദാവരി തടത്തിലെ, വാതകപങ്കാളിത്തവും വിലയും സംബന്ധിച്ച് സഹോദരന്‍മാര്‍ തമ്മിലെ ധാരണാപത്രം നിലനില്‍ക്കുന്നതല്ലെന്നും പാചകവാതകശേഖരം രാജ്യത്തിന്റെ സമ്പത്താണെന്നും ജസ്റ്റിസ് സദാശിവം ചൂണ്ടിക്കാട്ടി. വാതകത്തിന്റെ നിയമപരമായ അവകാശി സര്‍ക്കാരാണ്. അതിനാല്‍ തന്നെ വില നിശ്ചയിക്കാനുള്ള അധികാരവും സര്‍ക്കാരിനുണ്ട്.

മുകേഷ് അംബാനി നേതൃത്വം നല്‍കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിനും അനില്‍ അംബാനിയുടെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സസിനും (ആര്‍എന്‍ആര്‍എല്‍) ആറാഴ്ചയ്ക്കുള്ളില്‍ വാതകത്തിന്റെ വില പുതുക്കി ധാരണയിലെത്തണമെന്നും ബെഞ്ച് വിധിച്ചു.

അതേ സമയം മൂന്നംഗ ബഞ്ചിലെ ജസ്റ്റിസ് സുദര്‍ശന്‍ റെഡ്ഡി ജസ്റ്റിസ് സദാശിവത്തിന്റെ വിധിയില്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. സര്‍ക്കാര്‍ മാനദണ്ഡപ്രകാരം കരാര്‍ പുനപ്പരിശോധിക്കണമെന്ന സദാശിവത്തിന്റെ വിധിയെ അനുകൂലിക്കാതിരുന്ന സുദര്‍ശന്‍ റെഡ്ഡി കുടുംബ ധാരണപ്രകാരം പുതിയ കരാര്‍ ഉണ്ടാക്കിയാല്‍ മതിയെന്ന് വിധിച്ചു. എന്നാല്‍ ബഞ്ച് അദ്ധ്യക്ഷനായ ചീഫ് ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ ജസ്റ്റിസ് സദാശിവത്തിന്റെ വിധില്‍ യോജിപ്പ് രേഖപ്പെടുത്തി ഉത്തരവില്‍ ഒപ്പുവെയ്ക്കുകയായിരുന്നു.

മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിന്ന് അനില്‍ അംബാനിയുടെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സസിന്റെ കീഴിലുള്ള ദാദ്രി ഊര്‍ജപദ്ധതിക്കു വാതകം വാങ്ങുന്നതു സംബന്ധിച്ചാണ് കേസ്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആര്‍എന്‍ആര്‍എല്ലിന് പ്രതിദിനം 2.8 കോടി ഖന അടി വാതകം ദശലക്ഷം ബ്രിട്ടീഷ് തെര്‍മല്‍ യൂണിറ്റിന് (എംഎംബിടിയു) 2.34 ഡോളറിനു 17 വര്‍ഷത്തേക്ക് നല്‍കണമെന്നായിരുന്നു അനിലിന്റെ വാദം. നല്‍കണമെന്നാണ് ആര്‍എന്‍ആര്‍എല്‍ ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ നിശ്ചയിച്ച വിലയേക്കാള്‍ 44% കുറവാണിത്. സര്‍ക്കാര്‍ നിശ്ചയിച്ചത് 4.2 ഡോളറാണ്. 2005 ല്‍ റിലയന്‍സ് ഗ്രൂപ്പ് വിഭജിക്കുമ്പോള്‍ ഉണ്ടാക്കിയ ധാരണ ഇതാണെന്നായിരുന്നു അനില്‍ അംബാനിയുടെവാദം.
2005 ല്‍ റിലയന്‍സ് പിളരുമ്പോഴുള്ള ധാരണ പ്രകാരമുള്ള വിലയില്‍ അനിലിന് അനുകൂലമായ വിധിയാണ് ബോംബെ ഹൈക്കോടതിയിലുണ്ടായത്.

വിധിക്കെതിരെ മുകേഷ് സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച 4.2 ഡോളറിലും കുറഞ്ഞ വിലയ്ക്ക് വാതകം വില്‍ക്കാനാവില്ലെന്നായിരുന്നു മുകേഷിന്റെ വാദം. വിധി പുറത്തുവന്നതോടെ മുകേഷിന്റെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഓഹരിവില ഉയരുകയും അനിലിന്റെ റിലയന്‍സ് നാച്ചുറല്‍ റിസോഴ്‌സസിന്റെ ഓഹരി വില ഇടിയുകയും ചെയ്തു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ ചൊവ്വാഴ്ച വിരമിക്കുന്നതിനാലാണ് വിധി വെള്ളിയാഴ്ച ആക്കിയത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X