വിഎസിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചില്ല: സിപിഎം

വ്യാഴാഴ്ച കേന്ദ്ര കമ്മിറ്റി നേരത്തെ പിരിഞ്ഞതിനു പിന്നാലെ പിബി സമ്മേളിച്ചത് വിഎസിന്റെ പുനപ്രവേശം ചര്‍ച്ച ചെയ്യാനാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ ഓഗസ്റ്റില്‍ വിജയവാഡയില്‍ നടക്കുന്ന വിശാല കേന്ദ്രകമ്മിറ്റിയുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പിബി ചര്‍ച്ച ചെയ്തതെന്നു പാര്‍ട്ടി വൃത്തങ്ങള്‍ പറഞ്ഞു.
വിഎസിന്റെ വിഷയം ഉന്നയിക്കപ്പെട്ടാല്‍ ചര്‍ച്ച ചെയ്യുമെന്ന് ചില പിബിയംഗങ്ങള്‍ യോഗത്തിനുമുമ്പു പറഞ്ഞതിനെത്തുടര്‍ന്നാണ് ചാനലുകള്‍ വാര്‍ത്ത നല്‍കിയത്.
വിഎസിന് ഇപ്പോഴും കാര്യമായ ജനപിന്തുണയുണ്ടെന്നും പഞ്ചായത്ത് തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുന്ന സാഹചര്യത്തില്‍ പിബിയിലേക്കുള്ള മടങ്ങിവരവ് ഗുണകരമാകുമെന്നും പിണറായിപക്ഷത്തുള്ളവര്‍പോലും സൂചിപ്പിക്കുകയുമുണ്ടായി.
എന്നാല്‍ വിഎസിന്റെ മടങ്ങിവരവ് അജന്‍ഡയിലില്ലായിരുന്നുവെന്ന് നേതാക്കള്‍ വിശദീകരിച്ചു. കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ നിശ്ചയിച്ച നടപടികള്‍ സംബന്ധിച്ച ഇടക്കാല വിലയിരുത്തല്‍ കേന്ദ്രകമ്മിറ്റിയോഗം പൂര്‍ത്തിയാക്കി.
യോഗം വെള്ളിയാഴ്ച സമാപിക്കും. കിനാലൂരിലെ പൊലീസ് നടപടികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ഔദ്യോഗികമായ തിരക്കുകളും കാരണം വിഎസ് വ്യാഴാഴ്ച തന്നെ കേരളത്തിലേയ്ക്ക് മടങ്ങിയിരുന്നു.












Click it and Unblock the Notifications