നിത്യാനന്ദയ്ക്ക് ജാമ്യമില്ല;രഞ്ജിതയ്ക്ക് നോട്ടീസ്

രാമനഗരം സബ്ജയിലില്‍ കഴിയുന്ന നിത്യാനന്ദയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 13ന് അവസാനിക്കും.
ബിദദി ആശ്രമത്തില്‍ നിന്ന് കണ്ടെടുത്ത സി.ഡി കളുടെ ഫോറന്‍സിക് പരിശോധനാ ഫലം സിഐഡിക്ക് ലഭിച്ചു. ഫലം അന്വേഷണത്തിന് അനുകൂലമാണെന്ന് അന്വേഷണസംഘം അറിയിച്ചു.
നിത്യാനന്ദയ്‌ക്കെതിരെ പുതുച്ചേരി പോലീസും കേസ്സെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ ലഭിക്കാന്‍ പുതുച്ചേരി പോലീസ് കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല.
മാാനഭംഗം ഉള്‍പ്പെടെയുള്ള കേസുകളില്‍ സിഐഡി അന്വേഷണം നേരിടുന്ന സ്വാമി നിത്യാനന്ദയെ വിട്ടുകിട്ടണമെന്ന പുതുച്ചേരി പൊലീസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
അന്വേഷണം പുരോഗമിക്കുന്നതിനാല്‍ നിത്യാനന്ദയെ വിട്ടുകൊടുക്കാനാകില്ലെന്നു ജഡ്ജി പുതുച്ചേരി പൊലീസ് സംഘത്തെ അറിയിച്ചു. പുതുച്ചേരി മജിസ്‌ട്രേട്ട് കോടതിയില്‍ നിത്യാനന്ദയ്‌ക്കെതിരെ വഞ്ചനാക്കേസ് നിലവിലുണ്ട്.
ഇതിനിടെ വിവാദ സി.ഡി യില്‍ നിത്യാനന്ദയോടൊപ്പം പ്രത്യക്ഷപ്പെട്ട നടി രഞ്ജിതയോട് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് അഭിഭാഷകന്‍ മുഖേന നോട്ടീസ് നല്‍കിയിട്ടുണ്ട്.












Click it and Unblock the Notifications