അവതാരകയെ മാനഭംഗപ്പെടുത്താന്‍ ശ്രമം
ദില്ലി: സ്‌റ്റേജ് ഷോകളില്‍ അവതാരകയായ യുവതിയെ കാറിനുള്ളില്‍വെച്ച് സുഹൃത്ത് മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. സംഭവത്തില്‍ വിനീത് തോകാസിയെന്ന യുവാവിനെ പൊലീസ് അറസ്റ്റുചെയ്തു.
ആര്‍.കെ. പുരത്ത് കഴിഞ്ഞദിവസം വൈകിട്ടാണ് സംഭവം. അടുത്തിടെ ദുബായില്‍നിന്നെത്തിയ ഇരുപത്തെട്ടുകാരിയാണ് സുഹൃത്തും അയല്‍വാസിയുമായ വിനീത് തോകാസിനെതിരെ പരാതിനല്‍കിയത്. കഴിഞ്ഞനാലുവര്‍ഷമായി വിനീതും യുവതിയും സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
നിവേദിത കുഞ്ച് ഭാഗത്ത് താമസിക്കുന്ന യുവതി ആര്‍.കെ. പുരത്ത് ഓട്ടോറിക്ഷ കാത്തുനില്‍ക്കവെ മേഴ്‌സിഡസ് ബെന്‍സില്‍ വന്ന വിനീത് ഇവര്‍ക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്ത് കയറ്റിക്കൊണ്ടുപോവുകയായിരുന്നു.
കാറില്‍ കയറിയ ഉടനെ വിനീത് സഭ്യേതരമായ ഭാഷയില്‍ സംസാരിക്കാന്‍ തുടങ്ങി. എതിര്‍ക്കാന്‍ ശ്രമിച്ച യുവതിയെ വിനീത് ഉപദ്രവിച്ചു. യുവതി ഒച്ചവെച്ചപ്പോള്‍ കാറില്‍ നിന്ന് ഇറക്കിവിടുകയായിരുന്നു. വീട്ടിലെത്തിയ യുവതി പിതാവിനോട് വിവരം പറഞ്ഞു. ഉടന്‍ തന്നെ പിതാവ് ആര്‍കെ പുരം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications