ഭാര്യയെ സുഹൃത്തുക്കളെക്കൊണ്ട് മാനഭംഗം ചെയ്യിച്ചു
ചണ്ഡിഗഡ്: ഭാര്യവീട്ടുകാര്‍ സ്ത്രീധനം മുഴുവന്‍ കൊടുക്കാത്ത പകയില്‍ ഭര്‍ത്താവ് സുഹൃത്തുക്കളോട് ഭാര്യയെ മാനഭംഗപ്പെടുത്താനാവശ്യപ്പെട്ടു.
പാനിപ്പത്ത് ജില്ലയിലെ ഒരു ദളിത് യുവതിയാണ് കൂട്ടമാനഭംഗത്തിനിരയായത്. 2009 ഏപ്രില്‍ മാസത്തിലായിരുന്നു ഇവരുടെ വിവാഹം, പിന്നീടങ്ങോട്ട് എന്നും സ്ത്രീധനബാക്കിയെച്ചൊല്ലിയുള്ള വഴക്കുകളായിരുന്നുവത്രേ.
എന്തുചെയ്തിട്ടും ഭാര്യവീട്ടുകാര്‍ സ്ത്രീധനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ഭര്‍ത്താവ് സുഹൃത്തുക്കളെക്കൊണ്ട് ഭാര്യയെ മാനഭംഗം ചെയ്യിച്ചത്.
ഇതിനിടെ ഒരു താന്ത്രികന്റെ അടുത്തുകൊണ്ടുപോയി പീഡിപ്പിച്ചിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. ഇയാളും ചേര്‍ന്നാണത്രേ പിന്നീട് ഇവരെ മാനഭംഗപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ റോഹ്തക് റേഞ്ച് ഐജി കെ കാമരാജ ഉത്തരവിട്ടിട്ടുണ്ട്.












Click it and Unblock the Notifications