25കാരിയായ മോഡലിനെ കൂട്ടമാനഭംഗത്തിനിരയാക്കി
ഫരീദാബാദ്: 25കാരിയായ മോഡലിനെ ടാക്‌സി ഡ്രൈവറും കൂട്ടുകാരും ചേര്‍ന്ന് ബാലാല്‍സംഗം ചെയ്തു. ഹരിയാനയിലെ ഫരീദാബാദിലാണ് സംഭവം നടന്നത്. പ്രതികളിലൊരാളെ പൊലീസ് അറസ്റ്റുചെയ്തിട്ടുണ്ട്.
പല്‍വല്‍ ബസ് സ്റ്റാന്‍ഡില്‍ നിന്നും ബദര്‍പൂരിലേയ്ക്ക് ഓട്ടോറിക്ഷയില്‍ പോകുന്നവഴിയ്ക്കാണത്രേ യുവതി മാനഭംഗത്തിനിരയായത്. സെക്്ടര്‍ 59ലെ ഒരു ആളൊഴിഞ്ഞ പ്രദേശത്ത് കൊണ്ടുപോയാണ് മൂന്നുപേര്‍ ചേര്‍ന്ന് ഇവരെ മാനഭംഗപ്പെടുത്തിയത്.
വടക്കുകിഴക്കന്‍ ദില്ലിയിലെ രോഹിണി സ്വദേശിയാണ് മോഡല്‍. ഒരു ഷൂട്ടിങിന് വേണ്ടിയാണത്രേ ഇവര്‍ പല്‍വലില്‍ എത്തിയത്. ഭര്‍ത്താവാണ് ഇവരെ ഇവിടെ കൊണ്ടുവന്നുവിട്ടത്. മൂന്നു ദിവസത്തേയ്ക്ക് ഷെഡ്യൂള്‍ ചെയ്ത ചിത്രീകരണം ഒരു ദിവസം കൊണ്ടു തീര്‍ന്നതിനെത്തുടര്‍ന്ന് ഇവര്‍ തനിയെ തിരിച്ചുപോകാന്‍ തീരുമാനിക്കുയായിരുന്നു.
ബസ് കാത്തുനിന്ന് മുഷിഞ്ഞപ്പോള്‍ ഓട്ടോപിടിച്ച് ബദര്‍പൂര്‍ അതിര്‍ത്തിയിലേയ്ക്ക്് പോവുകയായിരുന്നു. ഓട്ടോയില്‍ കയറിയപ്പോള്‍ ഡ്രൈവറുമായി ഇവര്‍ സംസാരിച്ചു, ഇതിനിടെ ഡ്രൈവര്‍ തനിക്ക് അത്യാവശ്യമായി ഒരാളെ വിളിക്കണമെന്നും ഫോണ്‍ നല്‍കി സഹായിക്കണമെന്നും ആവശ്യപ്പെട്ടു.
ഇതുപ്രകാരം യുവതി ഫോണ്‍ നല്‍കിയപ്പോഴാണ് ഇയാള്‍ സുഹൃത്തുക്കളെ വിവരമറിയിച്ച് പദ്ധതി ആവിഷ്‌കരിച്ചത്, ഇവരോട് എല്‍സണ്‍ ചൗക്കില്‍ വന്നുനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഓട്ടോ എല്‍സണ്‍ ചൗക്കില്‍ എത്തിയപ്പോള്‍ ഇവര്‍ അതില്‍ കയറി.
പിന്നീട് ഓട്ടോ വഴിമാറ്റി വിടാന്‍ തുടങ്ങിപ്പോള്‍ യുവതി കാര്യമെന്താണെന്ന് അന്വേഷിച്ചു. കുറുക്കുവഴിയിലൂടെ പോകുകയാണെന്ന് മറുപടി കിട്ടി. പിന്നീട് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ഓട്ടോ നിര്‍ത്തി മൂന്നുപേരും ചേര്‍ന്ന് ഇവരെ ഉപദ്രവിക്കുകയും മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി ഇറക്കിവിടുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ ഭാര്യയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ട് കഴിയാതെ വന്നപ്പോള്‍ ഇവരുടെ ഭര്‍ത്താവ് അന്വേഷണം തുടങ്ങി. പിന്നീട് ഏറെ നേരം കഴിഞ്ഞാണ് മനസ്സാന്നിധ്യം വീണ്ടുകിട്ടിയ യുവതി ഭര്‍ത്താവിനെ വിളിച്ച് വിവരം പറഞ്ഞത്.
മെഡിക്കല്‍ പരിശോധയില്‍ മാനഭംഗംനടന്നതായി വ്യക്തമായിട്ടുണ്ട്. ഇവരുടെ മൊബൈലില്‍ നിന്നും ഡ്രൈവര്‍ വിളിച്ച നമ്പറുകള്‍ പിന്തുടര്‍ന്നാണ് അക്രമികളെ പൊലീസ് കണ്ടെത്തിയത്. എന്നാല്‍ ഒരാളെമാത്രമേ പിടികൂടാന്‍ കഴിഞ്ഞിട്ടുള്ളു മറ്റുള്ളവര്‍ ഒളിവിലാണ്.












Click it and Unblock the Notifications