വാളയാറിനടുത്ത് വാഹനാപകടം: അഞ്ച് മലയാളികള്‍ മരിച്ചു

എറണാകുളം എരൂര്‍ സ്വദേശികളായ പൂന്തോട്ടത്ത് വീട്ടില്‍ വിദ്യാധരന്‍ (68), കമലാവേണി (65), നിഷാന്ത് (30), ആശ (60), രമേഷ് (47) എന്നിവരാണ് മരിച്ചത്.
തിരുപ്പതിയില്‍ നിന്ന് മടങ്ങുകയായിരുന്നു മലയാളി കുടുംബം. ഇവര്‍ സഞ്ചരിച്ചിരുന്ന ഐ10 കാറാണ് അപകടത്തില്‍ പെട്ടത്. അപകടത്തില്‍ കാര്‍ നിശ്ശേഷം തകര്‍ന്നു.
തൃശൂരില്‍ നിന്ന് ചെന്നൈയ്ക്ക് ടൈല്‍സ് കയറ്റിപ്പോകുകയായിരുന്ന ലോറിയുമായാണ് കൂട്ടിയിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഞ്ച് പേരുടേയും മൃതദേഹം സൂക്ഷിച്ചിട്ടുണ്ട്.












Click it and Unblock the Notifications