സുരേന്ദ്രന്‍ പിള്ളയെ അയോഗ്യനാക്കാന്‍ നീക്കം

ജോസഫ് വിഭാഗത്തിന്റെ നിയമസഭാ വിപ്പ് കൂടിയായ മോന്‍സ് ജോസഫ് എംഎല്‍എയാണ് പരാതി നല്‍കിയിരിക്കുന്നത്. സ്പീക്കര്‍ കെ.രാധാകൃഷ്ണന്റെ അഭാവത്തില്‍ നിയമസഭാ സെക്രട്ടറിയ്ക്കാണ് പരാതി കൈമാറിയിരിക്കുന്നത്.
സുരേന്ദ്രന്‍പിള്ളയ്ക്ക് മന്ത്രിസ്ഥാനം നല്‍കുന്നതിനുള്ള നീക്കം എല്‍ഡിഎഫില്‍ പുരോഗമിക്കുന്നതിനിടെയാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം ഉണ്ടായിരിക്കുന്നത്.
നാല് എംഎല്‍എമാര്‍ ഉള്ള പാര്‍ട്ടിയിലെ ഭൂരിഭാഗം അംഗങ്ങളും പാര്‍ട്ടി തീരുമാനത്തെ അനുകൂലിക്കുമ്പോള്‍ അതിന് വഴങ്ങാത്ത സുരേന്ദ്രന്‍പിള്ളയുടെ നടപടി കുറൂമാറ്റ നിരോധന ലംഘനമാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ വാദം.


Click it and Unblock the Notifications