കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിനാലൂര്‍ സംഘര്‍ഷം: ഗൂഢാലോചനയെന്ന് കരീം

  • By Ajith Babu
Google Oneindia Malayalam News

Elamaram Kareem
കോഴിക്കോട്: കിനാലൂരില്‍ ഉണ്ടായ അക്രമ സംഭവങ്ങള്‍ രാഷ്ട്രീയ ഗൂഢാലേചനയുടെ സൃഷ്ടിയാണെന്ന് വ്യവസായ മന്ത്രി എളമരം കരീം. സംഭവത്തെ രാഷ്ട്രീയവത്ക്കരിയ്ക്കാനാണ് യുഡിഎഫ് ശ്രമിയ്ക്കുന്നത്.ഇത് ദൗര്‍ഭാഗ്യകരമാണ്.

റോഡ് നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതു സംബന്ധിച്ച് വിളിച്ചു കൂട്ടിയ സര്‍വ്വകക്ഷിയോഗത്തില്‍ കോഴിക്കോട് ഡിസിസി പ്രസിഡന്റ് ഒഴികെ എല്ലാവരും പങ്കെടുക്കുകയും റോഡ് വികസനം അനിവാര്യമാണ് സമ്മതിയ്ക്കുകയും ചെയ്തതാണ്. ഏതെങ്കിലും ഒരു കക്ഷി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നുവെങ്കില്‍ സര്‍വ്വെ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടു പോകില്ലായിരുന്നു.

ഇതിന് മുമ്പ് കേട്ടുകേള്‍വിയില്ലാത്ത വിധത്തിലാണ് നാട്ടകാര്‍ പോലീസിനെ നേരിട്ടത്. അക്രമം നടത്തുന്നതിന ്‌വേണ്ടി കല്ലും വടിയും ഉള്‍പ്പെടെയുള്ളവ മുന്‍കൂട്ടി സജ്ജമാക്കിയ ശേഷമാണ് സംഘര്‍ഷം ആരംഭിച്ചത്. നേരത്തേ കലക്കിവച്ച ചാണകവെള്ളമാണ് പോലീസുകാര്‍ക്ക് നേരെ് തളിച്ചത്. മുന്‍കൂട്ടി ആസൂത്രണം ചെയ്തതിന്റെ ഫലമാണ് സംഘര്‍ഷമെന്ന് ഇതില്‍നിന്നെല്ലാം മനസ്സിലാക്കാം.

ആര്‍ക്കെങ്കിലും എതിര്‍പ്പുണ്ടെങ്കില്‍ റോഡ് വികസനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറുമെന്ന് നേത്തേ താന്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. എന്നാല്‍ റോഡ് വികസനം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നായിരുന്നു ആവശ്യം ഉയര്‍ന്നത്.

ജനജാഗ്രതാ സമിതിയെന്ന പേരില്‍ സോളിഡാരിറ്റിയുടെ നേതൃത്വത്തില്‍ രൂപീകരിക്കപ്പെട്ട കമ്മറ്റി മാത്രമാണ് വ്യത്യസ്ത അഭിപ്രായം രേഖപ്പെടുത്തിയത് പ്രതികളെയും കുറ്റക്കാരെയും നേരത്തേ നിശ്ചയിച്ചുള്ള പ്രചാരണരീതിയാണ് മാധ്യമങ്ങള്‍ സ്വീകരിച്ചതെന്നും കരീം കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X