തീവണ്ടിയില്‍യാത്രക്കാരന്‍ ചികിത്സ കിട്ടാതെ മരിച്ചു
കൊച്ചി: മുംബൈ-കന്യാകുമാരി ജയന്തി ജനത എക്‌സ്പ്രസില്‍ മലയാളി യാത്രക്കാരന്‍ ചികിത്സ ലഭിയ്ക്കാതെ മരിച്ചതായി ആക്ഷേപം. കൊല്ലം പുത്തൂര്‍ സ്വദേശി ബാബുരാജാണ് തീവണ്ടി യാത്രയ്ക്കിടെ ഈറോഡില്‍ വെച്ച് മരിച്ചത്.
ബാബുരാജിന് ചികിത്സ ലഭിച്ചില്ലെന്നും മരിച്ചതിന് ശേഷം സ്വീകരിക്കേണ്ട നടപടികള്‍ പോലും റെയില്‍വേ അധികൃതര്‍ ചെയ്തില്ലെന്ന് സഹയാത്രക്കാര്‍ ആരോപിച്ചു
മൃതദേഹം എറണാകുളം സ്‌റ്റേഷനില്‍ ഇറക്കാന്‍ അധികൃതര്‍ ശ്രമിച്ചെങ്കിലും യാത്രക്കാര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് കൊല്ലത്തേക്ക് തീവണ്ടിയില്‍ തന്നെ മൃതദേഹം കൊണ്ടുപോയി.












Click it and Unblock the Notifications