16കാരിയെ കൊന്നുതിന്നവരെ തടവിലാക്കി
സെന്റ് പീറ്റേര്‍സ്ബര്‍ഗ്: കൂട്ടുകാരിയെ കൊന്നു ഭക്ഷിച്ച രണ്ട് റഷ്യക്കാരെ തടവിലാക്കി. പ്രോസിക്യൂട്ടര്‍ ജനറലിന്റെ ഓഫീസ് പുറത്തിറക്കിയ ഒരു പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
തടവിലാക്കപ്പെട്ടവര്‍ രണ്ടുപേരും ഇരുപത് വയസ്സുള്ളവരും കൊല്ലപ്പെട്ടത് പതിനാറുകാരിയുമാണെന്ന് പ്രസ്താവനയില്‍ പറയുന്നു.
ഇവര്‍ പെണ്‍കുട്ടിയെ മുക്കിക്കൊന്നശേഷം ശരീരഭാഗങ്ങള്‍ മുറിച്ചെടുത്ത് വേവിച്ച് ഭക്ഷിക്കുകയായിരുന്നുവത്രേ. ഇവര്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, തുടങ്ങിയവ മോഷ്ടിച്ചശേഷമാണ് കൊലനടത്തിയത്.
അന്വേഷണത്തിനിടെ ഇവര്‍ രണ്ടുപേരും കുറ്റം ചെയ്തിട്ടുണ്ടെന്ന് വ്യക്തമായിരുന്നു. രണ്ടുപേരും വടക്കന്‍ റഷ്യയിലെ സെന്റ് പീറ്റേര്‍സ്ബര്‍ഗ് നഗരവാസികളാണ്. ഒരാള്‍ 19വര്‍ഷവും മറ്റൊരാള്‍ 18വര്‍ഷവുമാണ് തടവനുഭവിക്കേണ്ടത്.












Click it and Unblock the Notifications