എആര്‍ റഹ്മാന്റെ മകള്‍ ആശുപത്രിയില്‍

ബുധനാഴ്ച രാത്രിയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനൊന്നുകാരിയായ റഹീമയെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.
ആശുപത്രിയില്‍ പ്രവേശിപ്പിക്കുമ്പോള്‍ ആശങ്കാജനകമായിരുന്നെങ്കിലും ശസ്ത്രക്രിയയ്ക്കുശേഷം റഹീമയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. റഹ്മാന് മൂന്നുകുട്ടികളാണുള്ളത്. മൂത്തമകള്‍ക്ക് 14വയസ്സാണ് പ്രായം. ഇളയ മകനായ അമീന് അഞ്ചുവയസ്സുണ്ട്.
മകളുടെ ആയുരാരോഗ്യത്തിനുവേണ്ടി പ്രാര്‍ഥിച്ച എല്ലാവര്‍ക്കും എ.ആര്‍ റഹ്മാന്‍ ട്വിറ്ററിലൂടെ നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.കഴിഞ്ഞ മൂന്നുദിവസമായി എന്റെ ലോകത്ത് മകള്‍ മാത്രമേയുണ്ടായിരുന്നുള്ളുവെന്നും സംഗീതം പോലും താന്‍ മാറ്റിവച്ചിരിക്കുകയായിരുന്നുവെന്നും റഹ്മാന്‍ ട്വീറ്റില്‍ പറയുന്നു.












Click it and Unblock the Notifications