കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളുടെ നഗ്നചിത്രം: കേണല്‍ അറസ്റ്റില്‍

  • By Lakshmi
Google Oneindia Malayalam News

Arrest
മുംബൈ: കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രദര്‍ശിപ്പിച്ച കേസില്‍ ലഫ്റ്റനന്റ് കേണല്‍ ജഗ് മോഹന്‍ ബല്‍ബീര്‍ സിങ്(42) അറസ്റ്റിലായി.

കോടതിയില്‍ ഹാജരാക്കിയ ഇയാളെ 11 വരെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. ജര്‍മന്‍ പൊലീസ് ഇന്റര്‍പോളിനു നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. രാജ്യാന്തര തലത്തില്‍ ഇയാള്‍ക്ക് കൂട്ടാളികളുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്.

കൊളംബോയില്‍ സൈന്യത്തിന്റെ സപ്‌ളൈ ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് വിഭാഗത്തില്‍ ജോലിചെയ്തിരുന്ന സിങ്ങിന്റെ കംപ്യൂട്ടറില്‍നിന്നു മൂന്നുമുതല്‍ പത്തുവരെ പ്രായമുള്ള കുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ അടങ്ങിയ ഹാര്‍ഡ് ഡിസ്‌ക്കുകളും മറ്റും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു.

കൊച്ചുകുട്ടികളുടെ നഗ്‌നചിത്രങ്ങള്‍ ചില സൈറ്റുകളില്‍ പോസ്റ്റുചെയ്യുന്ന ശീലമാണ് കേണലിനെ കുടുക്കിയത്. ഇയാള്‍ പോസ്റ്റുചെയ്തിരുന്ന നഗ്‌നചിത്രങ്ങള്‍ ജര്‍മന്‍ ഫെഡറല്‍ ബ്യൂറോയുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. ജര്‍മന്‍ ഫെഡറല്‍ ബ്യൂറോ ഈ വിവരം ഉടന്‍തന്നെ, ഇന്റര്‍പോളിനെ അറിയിച്ചു.

ഇന്റര്‍പൊളിന്റെ വിവരങ്ങള്‍ സത്യമാണെന്ന് കണ്ടത്തിയതോടെ കേണലിനെ കുടുക്കാനുള്ള നിര്‍ദേശം മുംബൈ െ്രെകംബ്രാഞ്ചിനും മുംബൈ സൈബര്‍ സെല്ലിനും ലഭിച്ചു. കമ്പ്യൂട്ടറിന്റെ ഐപി കണ്ടെത്തിയാണ് കേണലിനെ പറ്റിയുള്ള വിവരങ്ങള്‍ സൈബര്‍ സെല്‍ ശേഖരിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X