എഎസ്‌ഐ തൂങ്ങിമരിച്ച നിലയില്‍
ഹരിപ്പാട്: തൃക്കുന്നപ്പുഴ സ്‌റ്റേഷനിലെ എഎസ്‌ഐയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കരുവാറ്റ വടക്ക് ഊട്ടുപറമ്പ് സൌപര്‍ണ്ണികയില്‍ ജനാര്‍ദ്ദനന്‍പിള്ള(54)യെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൈഞരമ്പ് മുറിച്ചശേഷം കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവമെന്ന് കരുതുന്നു. ജനാര്‍ദ്ദനന്‍പിള്ളയും ഭാര്യയും തനിച്ചായിരുന്നു ഈ വീട്ടില്‍ താമസം.
15 ദിവസം മുന്‍പാണ് ജനാര്‍ദ്ദനന്‍പിള്ള വെണ്‍മണി പൊലീസ് സ്‌റ്റേഷനില്‍ നിന്ന് തൃക്കുന്നപ്പുഴയിലേക്ക് സ്ഥലം മാറിവന്നത്. മൂന്നു ദിവസത്തെ അവധിക്കുശേഷം വെള്ളിയാഴ്ച ഡ്യൂട്ടിയില്‍ പ്രവേശിക്കേണ്ടതായിരുന്നെങ്കിലും സ്‌റ്റേഷനിലെത്തിയിരുന്നില്ല.












Click it and Unblock the Notifications