മലങ്കര വര്‍ഗീസ് വധം: വൈദികന്‍ ഒന്നാം പ്രതി

ഇപ്പോള്‍ പാത്രിയര്‍ക്കീസ് വിഭാഗത്തിലെ അങ്കമാലി ഭദ്രാസനം മാനേജരാണ് അദ്ദേഹം. 2002 ഡിസംബര്‍ 5നാണ് പെരുമ്പാവൂര്‍ എം.സി റോഡില്‍ പ്രതികളുടെ വെട്ടും കുത്തുമേറ്റ് പട്ടാപ്പകല്‍ മലങ്കര വര്‍ഗീസ് കൊല്ലപ്പെട്ടത്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ സഭാ മാനേജിംഗ് കമ്മിറ്റി അംഗമായിരുന്നു വര്‍ഗീസ്.
െ്രെകംബ്രാഞ്ചാണ് ആദ്യം കേസ് അന്വേഷിച്ചത്. 2007ല്‍ ഹൈക്കോടതി ഉത്തരവുപ്രകാരം സിബിഐ അന്വേഷണം ഏറ്റെടുത്തു. ഇന്‍സ്‌പെക്ടര്‍ സുന്ദരവേലാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം ഫയല്‍ ചെയ്തത്.
െ്രെകംബ്രാഞ്ച് ചില പ്രതികളെ സംരക്ഷിച്ചുവെന്ന് ആരോപണം ഉണ്ടായിരുന്നു. അതേ തുടര്‍ന്നാണ് വര്‍ഗീസിന്റെ ഭാര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഓര്‍ത്തഡോക്‌സ്, പാത്രിയര്‍ക്കീസ് വിഭാഗങ്ങള്‍ തമ്മില്‍ നിലനിന്നിരുന്ന സഭാതര്‍ക്കങ്ങള്‍ കൊലപാതകത്തിന് കാരണമായെന്ന് കുറ്റപത്രത്തില്‍ സിബിഐ ആരോപിക്കുന്നു.
കൊലക്കേസ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്യാറുണ്ടെങ്കിലും വര്‍ഗീസ് തെക്കേക്കരയെ ഇതുവരെ പിടികൂടിയിട്ടില്ല. എന്തുകൊണ്ട് ഈ പ്രതിയെ അറസ്റ്റ് ചെയ്തില്ലെന്നുള്ളതിന് കാരണങ്ങള്‍ സി.ബി.ഐ. വിശദീകരിച്ചിട്ടില്ല.സിസ്റ്റര്‍ അഭയ കേസിനുശേഷം വീണ്ടും ഒരു വൈദികന്‍ കൊലക്കേസ് പ്രതിയാവുകയാണ്.












Click it and Unblock the Notifications