കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്നണി യോഗത്തില്‍ തോമസ് പങ്കെടുക്കേണ്ടെന്ന്

  • By Lakshmi
Google Oneindia Malayalam News

PC Thomas
തിരുവനന്തപുരം: ശനിയാഴ്ചത്തെ ഇടതുമുന്നണി യോഗത്തില്‍ പങ്കെടുക്കേണ്ടതില്ലെന്ന്് പി.സി തോമസിന് സിപിഎമ്മിന്റെ നിര്‍ദ്ദേശം.

അതേസമയം തിരുവനന്തപുരത്ത് തന്നെ ഉണ്ടാകണമെന്നും സിപിഎം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതോടെ പി.സി തോമസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനവും സുരേന്ദ്രന്‍പിള്ളയെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുന്ന കാര്യവും ഇന്നത്തെ എല്‍ഡിഎഫ് യോഗത്തില്‍ ചര്‍ച്ചയ്ക്കു വരുമെന്ന് ഉറപ്പായി.

രാവിലെ 11 മണിക്കാണ് എല്‍ഡിഎഫ് യോഗം തുടങ്ങിയത്. പിസി തോമസ് വിഭാഗത്തിന്റെ മുന്നണിപ്രവേശത്തെ യോഗത്തില്‍ ആര്‍എസിപി ശക്തിയുക്തം എതിര്‍ക്കുമെന്നാണ് സൂചന.

ജോസഫിനൊപ്പം പോകാതെ അവശേഷിക്കുന്നവരാണെങ്കില്‍ക്കൂടി, പി.സി. പുതിയ കക്ഷി എന്ന നിലയിലേ പരിഗണിക്കാവൂ എന്നാണ് സിപിഐയും ആര്‍എസ്പിയും ആവശ്യപ്പെടുന്നത്.

സിപിഎമ്മിന്റെ ശക്തമായ പിന്തുണ കാര്യങ്ങള്‍ തങ്ങള്‍ക്ക് അനുകൂലമാക്കുമെന്നാണ് പി.സി വിഭാഗത്തിന്റെ പ്രതീക്ഷ. കൂടുതല്‍ ഘടകകക്ഷികളെ ഉള്‍പ്പെടുത്തി മുന്നണി വിപുലീകരിക്കാന്‍ സിപിഎം കേന്ദ്രകമ്മിറ്റി യോഗം സംസ്ഥാന ഘടകത്തിന് അനുമതി നല്‍കിയിരുന്നു. സിപിഎം ഇക്കാര്യം മുന്നണി യോഗത്തിന്റെ പരിഗണനയ്ക്ക് അവതരിപ്പിക്കും.

പിസി തോമസിനെ തിരഞ്ഞെടുപ്പില്‍ നിന്നും 3 വര്‍ഷത്തേയ്ക്ക് വിലക്കാനുള്ള തിരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കവും കൂറുമാറ്റ നിയമപ്രകാരം വി സുരേന്ദ്രന്‍പിള്ളയെ അയോഗ്യനാക്കാനുള്ള ജോസഫ് ഗ്രൂപ്പിന്റെ ശ്രമവും പിസി തോമസ് വിഭാഗത്തിന്റെ മുന്നണിപ്രവേശം വിഷമകരമാക്കുമെന്നും വിലയിരുത്തപ്പെടുന്നുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X