Get Updates
Get notified of breaking news, exclusive insights, and must-see stories!

തോമസ് വിഭാഗത്തെ എല്‍ഡിഎഫില്‍ നിലനിര്‍ത്തും

PC Thomas
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് പി.സി തോമസ് വിഭാഗത്തെ എല്‍ഡിഎഫില്‍ നിലനിര്‍ത്താന്‍ തീരുമാനമായി. ശനിയാഴ്ച ചേര്‍ന്ന മുന്നണി യോഗത്തിലാണ് ഈ തീരുമാനം.

തോമസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തിന് സിപിഎം നേരത്തെ തന്നെ അനുകൂലമനോഭാവം പ്രകടിപ്പിച്ചിരുന്നു. സിപിഎമ്മിന്റെ തീരുമാനത്തോട് മറ്റു കക്ഷികള്‍ തത്വത്തില്‍ യോജിക്കുകയായിരുന്നുവെന്നാണ് സൂചന.

തോമസ് വിഭാഗത്തെ ഉള്‍പ്പെടുത്തുന്നതു കൊണ്ട് രാഷ്ട്രീയമായി ഒരു നേട്ടവും മുന്നണിക്കുണ്ടാകില്ലെന്ന വാദം സിപിഐയും ആര്‍എസ്പിയും മുന്നണി യോഗത്തില്‍ ഉയര്‍ത്തിയെങ്കിലും അ്ത് വിലപ്പോയില്ല.

അതേസമയം പിസി തോമസ് വിഭാഗം എംഎല്‍എ വി സുരേന്ദ്രന്‍പിള്ളയുടെ മന്ത്രിസഭാ പ്രവേശനം സംബന്ധിച്ച അനിശ്ചിതത്വം തുടരുകയാണ്. ഇതുസംബന്ധിച്ച് മുന്നണിയില്‍ ചര്‍ച്ച നടന്നിട്ടില്ല.

പിള്ളയ്ക്കുതന്നെ മന്ത്രിസ്ഥാനം നല്‍കാന്‍ സിപിഎമ്മിന് താല്‍പര്യമുണ്ടെങ്കിലും പൊതുമരാമത്ത് പോലെ പ്രധാനപ്പെട്ട വകുപ്പ് നല്‍കാന്‍ കഴിയില്ലെന്നും സൂചനയുണ്ട്. വിശദമായ കൂടിയാലോചനകള്‍ക്ക് ശേഷമായിരിക്കും സുരേന്ദ്രന്‍പിള്ളയുടെ മന്ത്രിപദവിയുടെ കാര്യത്തില്‍ അന്തിമ തീരുമാനുമുണ്ടാകുക.

തോമസ് വിഭാഗത്തിന്റെ മുന്നണി പ്രവേശനത്തില്‍ ധൃതിപിടിച്ച തീരുമാനം വേണ്ടെന്നായിരുന്നു സിപിഐയുടെയും ആര്‍എസ്പിയുടെയും നിലപാട്. എന്നാല്‍ ഇക്കാര്യത്തില്‍ വൈകിക്കേണ്ടന്നായിരുന്നു സിപിഎമ്മിന്റെ അഭിപ്രായം.

എന്‍സിപി, ഐഎന്‍എല്‍ എന്നി കക്ഷികളുടെ മുന്നണി പ്രവേശനം സംബന്ധിച്ച അടുത്ത മുന്നണി യോഗത്തില്‍ തീരുമാനമുണ്ടാകും

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+