പിസി തോമസ് വിഭാഗം ഗുണം ചെയ്യില്ല: ആര്‍എസ്പി

വെള്ളിയാഴ്ച ചേര്‍ന്ന ആര്‍ എസ് പി സംസ്ഥാന കമ്മിറ്റി യോഗത്തിനു ശേഷം ഒരു സ്വകാര്യ വാര്‍ത്താചാനലിനോട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണ പിള്ളയാണ് ഇക്കാര്യം പറഞ്ഞത്.
എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും യോഗത്തില്‍ പങ്കെടുത്ത ഭൂരിഭാഗം പ്രവര്‍ത്തകരുടെയും പൊതുവികാരമാണ് ഇതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
സുരേന്ദ്രന്‍ പിള്ളയെ മന്ത്രിയാക്കാന്‍ നീക്കം നടക്കുന്നതിനെക്കുറിച്ച് അറിയില്ലെന്നും അതിനെക്കുറിച്ച് അഭിപ്രായം ഒന്നും ഇപ്പോള്‍ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
പി സി തോമസ് വിഭാഗത്തെ മുന്നണിയില്‍ എടുക്കുന്നത് കൊണ്ട് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാകില്ല. ഇക്കാര്യത്തില്‍ പാര്‍ട്ടി ശക്തമായ ഒരു തീരുമാനം എടുത്തിട്ടില്ല. എന്നാല്‍ പാര്‍ട്ടി ഒരു തീരുമാനമെടുത്താല്‍ അത് പൂര്‍ണമായി അംഗീകരിക്കും. ഘടകകക്ഷികളുടെ എണ്ണമല്ല ശക്തിയാണ് കാര്യം- അദ്ദേഹം പറഞ്ഞു.
ശനിയാഴ്ച ചേരുന്ന ഇടതുമുന്നണി യോഗത്തിനു ശേഷം ആര്‍എസ്പി സംസ്ഥാന സെക്രട്ടേറിയേറ്റ് ചേരും. സെക്രട്ടേറിയേറ്റില്‍ ചര്‍ച്ച ചെയ്തതിനു ശേഷമേ ഇക്കാര്യത്തില്‍ അന്തിമതീരുമാനം കൈക്കൊള്ളുകയുള്ളൂ-അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ കൂറുമാറ്റ നിരോധന നിയമപ്രകാരം വി.സുരേന്ദ്രന്‍പിള്ളയുടെ നിയമസഭാംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ്-ജെ സ്പീക്കര്‍ക്ക് കത്തുനല്‍കി.
പി.ജെ.ജോസഫ് ചെയര്‍മാനായ കേരള കോണ്‍ഗ്രസ്സിന്റെ പ്രതിനിധിയായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച സുരേന്ദ്രന്‍പിള്ള സ്വമേധയാ പാര്‍ട്ടിവിട്ട സാഹചര്യത്തില്‍ അദ്ദേഹത്തെ അയോഗ്യനാക്കണമെന്നാണ് കത്തിലെ ആവശ്യം.
പാര്‍ട്ടി വിപ്പായ മോന്‍സ്‌ജോസഫാണ് കത്ത് നല്‍കിയത്. സ്പീക്കര്‍ സ്ഥലത്തില്ലാത്തതിനാല്‍ അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരം നിയമസഭാ സെക്രട്ടറിയെ കത്ത് ഏല്പിക്കുകയായിരുന്നു.












Click it and Unblock the Notifications