തച്ചങ്കരിയ്‌ക്കെതിരെ ശ്രീലേഖയ്ക്ക് നടപടിയെടുക്കാം

വിദേശ യാത്രയുമായി ബന്ധപ്പെട്ട് തച്ചങ്കരി തനിക്കെതിരേ നടത്തിയ പരാമര്‍ശങ്ങളുടെ പേരിലാണ് നിയമനടപടി സ്വീകരിക്കാന്‍ ഐ.ജി. ശ്രീലേഖ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ അനുമതി തേടിയത്.
ശ്രീലേഖ അനധികൃതമായി വിദേശയാത്ര നടത്തിയെന്നും അതുവഴി ഖജനാവിനു വന്‍ നഷ്ടം ഉണ്ടാക്കിയെന്നും തച്ചങ്കരി കഴിഞ്ഞ 14 നു പരസ്യപ്രസ്താവന നടത്തുകയും സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന് പരാതി നല്‍കുകയും ചെയ്തിരുന്നു.
അനാവശ്യ വിവാദങ്ങളിലേക്കു തന്നെ വലിച്ചിഴച്ച് മാനഹാനി ഉണ്ടാക്കുകയാണു തച്ചങ്കരി ചെയ്തതെന്ന് ആരോപിച്ച്് ശ്രീലേഖ ഡിജിപിക്കു പരാതി നല്‍കിയിരുന്നു.
സത്യസന്ധമായ സേവനത്തിനു രാഷ്ട്രപതിയുടെയും സംസ്ഥാന സര്‍ക്കാരിന്റെയും അംഗീകാരത്തിന് അര്‍ഹയായ തനിക്ക് ഇത് അങ്ങേയറ്റം മനോവേദന ഉണ്ടാക്കിയെന്നും ശ്രീലേഖ പറയുന്നു. അനാവശ്യ പ്രസ്താവന നടത്തിയ തച്ചങ്കരി കഴിഞ്ഞ 16 ന് ഉച്ചയ്ക്ക് ക്ഷമാപണം നടത്തിക്കൊണ്ടുളള സന്ദേശം ശ്രീലേഖയുടെ മൊബൈലിലേക്കയച്ചിരുന്നു.
എന്നാല്‍ വീണ്ടും ഇല്ലാത്ത ആരോപണങ്ങള്‍ ആവര്‍ത്തിച്ചതിനെത്തുടര്‍ന്ന് ശ്രീലേഖ നടപടിയാവശ്യപ്പെടുകയായിരുന്നു. ഡിജിപി ഈ പരാതി മുഖ്യമന്ത്രിക്കു കൈമാറി. തുടര്‍ന്നാണ് നിയമനടപടിയെടുക്കാന്‍ അനുമതി ലഭിച്ചത്.












Click it and Unblock the Notifications