കൊല്ലത്ത് പിടിയിലായ ശ്രീലങ്കക്കാര്‍
കൊല്ലം: തമിഴ്പുലികളെന്ന് സംശയിക്കുന്ന 28 ശ്രീലങ്കക്കാരെ കൊല്ലം പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നഗരത്തിലെ ലോഡ്ജില്‍ കഴിഞ്ഞിരുന്ന ഇവരെ വെള്ളിയാഴ്ച രാത്രിയിലാണു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പിടികൂടിയത്.(പിടിയിലായവരുടെ ദൃശ്യങ്ങള്‍)
തമിഴ്പുലികള്‍ സംസ്ഥാനത്തു തമ്പടിച്ചിട്ടുണ്ടെന്ന കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ പൊലീസും ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥരും രാത്രി വൈകിയും ഈസ്റ്റ് പൊലീസ് സ്‌റ്റേഷനില്‍ ഇവരെ ചോദ്യം ചെയ്തു. ശ്രീലങ്കയിലെ മുല്ലത്തീവ് സ്വദേശികളാണെന്ന് ഇവരില്‍ ചിലര്‍ സമ്മതിച്ചിട്ടുണ്ട്.
സ്ത്രീകളും കുട്ടികളും അടക്കം അന്‍പതോളം പേരടങ്ങുന്ന സംഘമാണു രണ്ടുദിവസമായി ലോഡ്ജില്‍ താമസിച്ചിരുന്നത്. സംഘത്തിലെ 28 പുരുഷന്‍മാരെയാണു ചോദ്യം ചെയ്യുന്നത്. വീസ ഉള്‍പ്പെടെയുള്ള യാത്രാരേഖകളൊന്നും ഇവര്‍ക്കില്ലെന്നാണു പ്രാഥമിക വിവരം.












Click it and Unblock the Notifications