മലങ്കര വര്‍ഗീസ് വധം: വൈദികന്‍ കസ്റ്റഡിയില്‍
കോട്ടയം: മലങ്കര വര്‍ഗീസ് വധക്കേസില്‍ ഒന്നാം പ്രതിയായ യാക്കോബായ സഭാ വൈദികന്‍ ഫാദര്‍ വര്‍ഗീസ് തെക്കേക്കര സിബിഐ കസ്റ്റഡിയില്‍. സിബിഐ ചെന്നൈ യൂണിറ്റിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തില്‍ വച്ച് വൈദികനെ ചോദ്യം ചെയ്തുവരികയാണ്.
വൈദികന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. കേസില്‍ ഒന്നാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തെ ചുമതലകളില്‍ നിന്നൊഴിവാക്കാന്‍ സഭാ നേതൃത്വം ഒരുങ്ങുകയാണെന്ന് സൂചനയുണ്ട്.
രണ്ടാം പ്രതിയായ സിമന്റ് ജോയിയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഫാദര്‍ വര്‍ഗീസിനെ ചോദ്യം ചെയ്യുകയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മലങ്കര വധക്കേസില്‍ വൈദികന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.
വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഫാദര്‍ വര്‍ഗീസ് പണം നല്‍കിയെന്ന് സൂചനയുണ്ടെങ്കിലും ഒരു ബിഷപ്പാണ് അദ്ദേഹത്തിന് ഇതിനുള്ള പണം നല്‍കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സംഭവ സമയത്ത് ഈ ബിഷപ്പിന്റെ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായി സൂചനയുണ്ട്.












Click it and Unblock the Notifications