യുവതിയ്‌ക്കെതിരെ സിപിഎമ്മിന്റെ ഊരുവിലക്ക്
കൊച്ചി: സിപിഎം ഊരുവിലക്കിനെത്തുടര്‍ന്ന് പൊറുതിമുട്ടിയ യുവതിയും മക്കളും ഐജിയ്ക്ക് പരാതി നല്‍കി. മൂവാറ്റുപുഴ കടാതി കുര്യന്‍മലയില്‍ താമസിക്കുന്ന ടി.എം. ഫൗസിയ(32), മക്കളായ ആഷിഖ്(12), അനീസ(10), അസ്‌ന(8) എന്നിവരാണ് ഐ.ജി ബി. സന്ധ്യക്കു പരാതി നല്‍കിയിരിക്കുന്നത്.
ഐ.ജിയുടെ നിര്‍ദേശപ്രകാരം സാമൂഹിക പ്രവര്‍ത്തകര്‍ ഇവരെ എളമക്കര സാന്ത്വനം സ്ത്രീ ചാരിറ്റബിള്‍ ട്രസ്റ്റില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വര്‍ഷങ്ങളായി ഇവിടെ താമസിക്കുന്ന തങ്ങളെ മുനിസിപ്പാലിറ്റിയിലെ ഭരണകക്ഷിയുടെ പിന്തുണയുള്ള ഗുണ്ടകളും സാമൂഹ്യദ്രോഹികളും ചേര്‍ന്നാണ് പീഡിപ്പിക്കുന്നതെന്നു പരാതിയില്‍ പറയുന്നു. ഇത് സിപിഎം അനുഭാവികളാണെന്നാണ് ഇവര്‍ ആരോപിയ്ക്കുന്നത്.
ഫൗസിയയെ ദുര്‍നടപ്പുകാരിയായി ചിത്രീകരിച്ചാണത്രേ പ്രധാനമായും പീഡനം നടക്കുന്നത്. ഇതിന് പൊലീസും കൂട്ടുനില്‍ക്കുകയാണെന്ന് പരാതിയില്‍ പറയുന്നു.
അഞ്ചു വര്‍ഷം മുന്‍പ് ഭര്‍ത്താവ് ഉപേക്ഷിച്ചുപോയ ഫൗസിയയെ ചിലര്‍ പീഡിപ്പിക്കാന്‍ നോക്കിയതിനെതിരേ ഇവര്‍ പോലീസിലും വനിതാ സെല്ലിലും പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്്.
ഇതിനിടെ കുട്ടികളെ എടത്തലയിലുള്ള എം.ഇ.എസ് ഹോസ്റ്റലില്‍ താമസിപ്പിച്ച് ഫൗസിയ കോഴിക്കോട് ഒരു വീട്ടില്‍ ജോലിയ്ക്കുപോയി.
ആറുമാസം മുന്‍പ് കുട്ടികളോടൊപ്പം ജീവിക്കണമെന്ന ആഗ്രഹത്തോടെ തിരിച്ചുവന്ന ഇവരെ ഇതേ സംഘവും അവരുടെ ബന്ധുക്കളും ചേര്‍ന്ന് ഊരുവിലക്കുകയായിരുന്നുവത്രേ.












Click it and Unblock the Notifications