കിടപ്പറരംഗം പ്രചരിപ്പിച്ചു; യുവതി ജീവനൊടുക്കി

എണ്‍പത് ശതമാനം പൊള്ളലേറ്റ് രണ്ടാഴ്ചയായി ചികില്‍സയിലായിരുന്ന നീലം (36) ആണു മരിച്ചത്. നീലത്തിന്റെ ആത്മഹത്യാക്കുറിപ്പ് പൊലീസ് നേരത്തെ കണ്ടെടുത്തിരുന്നു. അറസ്റ്റിലായ ഭര്‍ത്താവ് അരുണ്‍ സോണവനെയെ (42) പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.
നീലത്തിന്റെ സഹോദരന്‍ നല്‍കിയ പരാതിയനുസരിച്ചാണ് പൊലീസ് കേസെടുത്തത്. സഹോദരിയെ മയക്കുമരുന്ന നല്‍കി അബോധാവസ്ഥയിലാക്കിയതിന് ശേഷമാണ് വീഡിയോ ചിത്രീകരിച്ചതെന്ന് പരാതിയിലുണ്ട്. ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്നുവെന്നാരോപിച്ച് ഒരു വര്‍ഷം മുന്‍പു നീലം ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിരുന്നു. അന്ന് അറസ്റ്റിലായ ഇയാളെ മുന്നറിയിപ്പു നല്‍കി വിട്ടയച്ചിരുന്നു.












Click it and Unblock the Notifications