കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണ്ടും മാവോവാദി ആക്രമണം: 8 മരണം

  • By Ajith Babu
Google Oneindia Malayalam News

Maoist
റായ്പൂര്‍: ദന്തെവാഡയിലെ മാവോവാദി ആക്രമണത്തിന്റെ ഞെട്ടല്‍ മാറും മുമ്പെ ഛത്തീസ്ഗഢിലെ ബീജാപ്പൂര്‍ ജില്ലയില്‍ മാവോവാദികള്‍ നടത്തിയ ആക്രമണത്തില്‍ എട്ട് സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടു. ഒരു ജവാന് പരിക്കേറ്റു. ശനിയാഴ്ച വൈകിട്ടാണ് സംഭവം.

സിആര്‍പിഎഫ് ജവാന്മാര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിലെ ഒരു ട്രക്ക് കുഴിബോംബ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. ബിജാപ്പുരിലെ ജില്ലാ ആസ്ഥാനത്തിന് 14 കിലോമീറ്റര്‍ അകലെ പെഡകോഡെപാല്‍ ഗ്രാമത്തിനടുത്ത് ദേശീയപാത 16ല്‍ വെച്ചാണ് ജവാന്മാര്‍ സഞ്ചരിച്ചിരുന്ന ബുള്ളറ്റ്പ്രൂഫ് വാഹനം മാവോവാദികള്‍ കുഴിബോംബ് സേ്ഫാടനത്തില്‍ തകര്‍ത്തത്. മുര്‍കിനാലിലെ കമ്പനി ആസ്ഥാനത്തുനിന്ന്, അടുത്തുള്ള ബറ്റാലിയന്‍ ആസ്ഥാനത്തേക്ക് പോകുകയായിരു ന്നവരാണ് ആക്രമണത്തിനിരയായത്.

മാവോവാദികളുടെ ആക്രമണം രൂക്ഷമായ പ്രദേശങ്ങളില്‍ക്കൂടി വാഹനയാത്ര പാടില്ലെന്ന നിര്‍ദേശം സുരക്ഷാഭടന്‍മാര്‍ അവഗണിച്ചതായാണ് സൂചനയെന്ന് ഛത്തീസ്ഗഢ് ആഭ്യന്തര മന്ത്രി നാന്‍കിറാം കന്‍വാര്‍ പറഞ്ഞു. മാവോയിസ്റ്റുകള്‍ക്കെതിരെ നടപടിക്കായി സൈന്യത്തെ വിന്യസിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഏപ്രില്‍ ആറിന് ദന്തെവാഡയിലെ വനമേഖലയില്‍ 76 സുരക്ഷാഭടന്മാരെ വധിച്ച സംഭവത്തിനുശേഷം മാവോവാദികള്‍ നടത്തുന്ന ഏറ്റഴും വലിയ ആക്രമണമാണ് ബിജാപ്പുരിലേത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X