കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വധ ഭീഷണി വിലക്കയറ്റത്തില്‍ പ്രതിഷേധിച്ച്!

  • By Ajith Babu
Google Oneindia Malayalam News

Sheila Dikshit
ദില്ലി: ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിതിനെ വധിക്കുമെന്ന് ഭീഷണി സന്ദേശം അയച്ച സ്ത്രീയെ പൊലീസ് പിടികൂടി. ദില്ലിയില്‍ അവശ്യ സാധനങ്ങളുടെ വില വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ചാണ് ഫോണിലൂടെ വധഭീഷണി മുഴക്കിയതെന്ന് അറുപതുകാരിയായ സ്ത്രീ പൊലീസിനോട് വെളിപ്പെടുത്തി.

ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് മാനസിക പ്രശ്‌നങ്ങളുള്ളതായി പൊലീസിന് ബോധ്യപ്പെട്ടു. ഇവര്‍ക്ക് മറ്റു ലക്ഷ്യങ്ങളൊന്നും വ്യക്തമായതിനാല്‍ ചോദ്യം ചെയ്യലിന് ശേഷം പൊലീസ് ഇവരെ വിട്ടയച്ചു. ഇവര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന് ഷീലാ ദീക്ഷിത് നിര്‍ദ്ദേശിച്ചിരുന്നു.

അടുത്ത 72 മണിക്കൂറില്‍ ഷീലാ ദീക്ഷിതിന്റെ ജീവന്‍ അപകടത്തിലാണെന്ന് വ്യാഴാഴ്ച വൈകിട്ടാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X