Get Updates
Get notified of breaking news, exclusive insights, and must-see stories!

ലയനം: മാണി ജനങ്ങളെ ബോധ്യപ്പെടുത്തണം

Oommen Chandy
കൊച്ചി: കേരള കോണ്‍ഗ്രസ് മാണി-ജോസഫ് ഗ്രൂപ്പുകളുടെ ലയനം ജനങ്ങളെ ബോധ്യപ്പെടുത്തേണ്ടതിന്റെ ബാധ്യത കെഎം മാണി ഏറ്റെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി.

വര്‍ഷങ്ങളായി എല്‍ഡിഎഫിനോട് ചേര്‍ന്നുനിന്ന ജോസഫ് വിഭാഗം പെട്ടന്ന് ഒരു കാരണവുമില്ലാതെ മാണി വിഭാഗത്തില്‍ ലയിച്ച് യുഡിഎഫില്‍ അംഗമാകാന്‍ ശ്രമിക്കുന്നത് ജനങ്ങളെ ബോധ്യപ്പെടുത്തണം. കൊച്ചിയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ഉമ്മന്‍ചാണ്ടി ശനിയാഴ്ച കെഎം മാണി നടത്തിയ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു.

രാഷ്ട്രീയ കാരണമില്ലാത്ത ലയനം ജനങ്ങളെ ബോധ്യപ്പെടുത്താനാവില്ല. ലയനം ആഭ്യന്തര കാര്യമാണെന്ന് പറഞ്ഞ മാണിയുടെ നിലപാടിന്റെ ഗുണവും ദോഷവും അവര്‍ ഏറ്റെടുക്കണം. ഒരു ബാധ്യതയും ഏറ്റെടുക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും തയ്യാറല്ലെന്നും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.

ലയനത്തിന് മുന്‍പായി വിഷയം യുഡിഎഫില്‍ ചര്‍ച്ച ചെയ്യേണ്ടതായിരുന്നു. ഇടതു മുന്നണിയുടെ എല്ലാ അഴിമതിയ്ക്കും കൂട്ടുനിന്ന ആളാണ് ഇപ്പോള്‍ യുഡിഎഫിന്റെ ഭാഗമാകാന്‍ ശ്രമിക്കുന്നത്. യുഡിഎഫ് നടത്തിയ സമരത്തിന്റെ ഫലമായാണ് ജോസഫ് ഗ്രൂപ്പിന്റെ രണ്ടു മന്ത്രിമാര്‍ക്ക് രാജിവയ്‌ക്കേണ്ടി വന്നത്.
ഇതുണ്ടാകാതെയാണ് ലയന ചര്‍ച്ചകള്‍ നടന്നത്. ഇപ്പോഴുണ്ടായ സംഭവ വികാസങ്ങളില്‍ തനിക്ക് ദുഖമുണ്ട്. പ്രശ്‌നങ്ങള്‍ യുഡിഎഫ് ചര്‍ച്ച ചെയ്തു പരിഹരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+