കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ ഇടുക്കി രൂപതയുടെ ഇടയലേഖനം

  • By Ajith Babu
Google Oneindia Malayalam News

Pastoral letter demands title deeds for settlers
ഇടുക്കി: ജില്ലയിലെ ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാരിനെതിരെ ഇടുക്കി രൂപതയുടെ ഇടയലേഖനം.

കര്‍ഷകര്‍ക്ക് ഉപാധിരഹിത പട്ടയം നല്‍കുമെന്ന റവന്യൂമന്ത്രി കെപി രാജേന്ദ്രന്റെ വാഗ്ദാനം പാലിയ്ക്കണമെന്ന് ജില്ലയിലെ കത്തോലിക്കാ പള്ളികളില്‍ ഞായറാഴ് വായിച്ച ഇടയലേഖനത്തില്‍ ആവശ്യപ്പെടുന്നു.

ഭൂമി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍വ്വകക്ഷിയോഗം വിളിക്കുമെന്ന വാഗ്ദാനം റവന്യൂമന്ത്രി പാലിക്കണം. ഒരു മാസമായിട്ടും വാഗ്ദാനം പാലിക്കാന്‍ മന്ത്രി തയ്യാറായിട്ടില്ല. കയ്യേറ്റവും കുടിയേറ്റവും രണ്ടായിക്കാണണമെന്ന് ബിഷപ്പ് മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ പുറത്തിറക്കിയ ഇടയലേഖനത്തില്‍ പറയുന്നുണ്ട്.

അര്‍ഹരായ കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കണം. പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടില്ലെങ്കില്‍ ഈമാസം 11 മുതല്‍ ഇടുക്കി കളക്‌ട്രേറ്റ് അനിശ്ചിത കാലത്തേക്ക് ഉപരോധിക്കുമെന്നും ഇടയലേഖനത്തില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X