19 ഇന്ത്യക്കാരുള്ള കപ്പല്‍ റാഞ്ചി
World
oi-Vijesh Krishna
മൊഗാദിഷു: രാസവസ്തുക്കളുമായി ഇന്ത്യയില്‍ നിന്ന് ബല്‍ജിയത്തിലേക്ക് പോകുകയായിരുന്ന ജര്‍മ്്മന്‍ കെമിക്കല്‍ ടാങ്കര്‍ സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ റാഞ്ചി. കപ്പലിലെ 22 ജീവനക്കാരില്‍ 19 പേരും ഇന്ത്യയില്‍നിന്നുള്ളവരാണ്. രണ്ടു പേര്‍ ബംഗ്ലാദേശികളും ഒരാള്‍ ഉക്രെയിന്‍ പൗരനുമാണ്.
യന്ത്രത്തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ച് ആക്രമണം നടത്തിയതിന് ശേഷമാണ് റാഞ്ചികള്‍ കപ്പല്‍ പിടിച്ചെടുത്തത്. കപ്പല്‍ ജീവനക്കാര്‍ സുരക്ഷിതരാണ്.
ഒമാനിലെ സലാല തീരത്തു നിന്ന് 120 നോട്ടിക്കല്‍ മൈലകലെ വെച്ചാണ് മെരിണ്ട മാര്‍ഗരീത്ത എന്ന കപ്പല്‍ റാഞ്ചപ്പെട്ടിരിക്കുന്നത്.