സുമാത്രയില്‍ ശക്തമായ ഭൂചലനം; സുനാമി മുന്നറിയിപ്പ്
ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനം. എസ് പ്രവിശ്യയില്‍ പ്രാദേശിക സമയം 12.59നുണ്ടായ ശക്തമായ ഭൂചലനം റിക്ടര്‍ സ്‌ക്കെയിലില്‍ 7.2 രേഖപ്പെടുത്തി.
2004ല്‍ ഏഷ്യമുഴുവന്‍ നാശം വിതച്ച ഭൂകമ്പമുണ്ടായ സ്ഥലത്തിന് അടുത്താണ് ഈ ഭൂകമ്പത്തിന്റെയും പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതിന്റെ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ഇന്‍ഡോനീഷ്യയിലെ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തീരങ്ങളില്‍ ആശങ്കവേണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
സുമാത്രയുടെ വടക്കു പടിഞ്ഞാറന്‍ തീരത്താണ് ഭൂചലനമുണ്ടായ മേഖല. 2004 ല്‍ സുനാമിയ്ക്ക് കാരണമായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 9.3 രേഖപ്പെടുത്തിയിരുന്നു.












Click it and Unblock the Notifications