യുവതി മദ്യപിച്ചെത്തി; ചിദംബരത്തിന്റെ യാത്ര വൈകി

ചെന്നൈയില്‍ നിന്നും ദില്ലിയിലേയ്ക്കുള്ള ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ യാത്രചെയ്യേണ്ട യുവതിയാണ് മദ്യപിച്ച് ലക്കുകെട്ട് ബഹളം വെച്ചത്.
ഇതുകാരണം മന്ത്രിയുള്‍പ്പെടെയുള്ളവരുടെ യാത്ര ഒരു മണിക്കൂറോളം വൈകി. യുവതിയെ മദ്യപിച്ച നിലില്‍ കണ്ടതിനെത്തുടര്‍ന്ന് അധികൃതര്‍ യാത്രയില്‍ നിന്നും വിലക്കി.
ഇതോടെയാണ് പ്രശ്‌നം തുടങ്ങിയത്. എന്നാല്‍ ഇവര്‍ വിമാനത്തില്‍ കയറണമെന്ന് വാശിപിടിച്ച് ബഹളം വച്ചു.
മദ്യപിച്ച അവസ്ഥയില്‍ യാത്രചെയ്യാന്‍ അനുവദിക്കില്ലെന്ന് വിമാനക്കമ്പനി അധികൃതര്‍ തീര്‍ത്തുപറഞ്ഞു. ഒടുവില്‍ യുവതിയെ കയറ്റാതെ ഒരുമണിക്കൂര്‍ കഴിഞ്ഞ് വിമാനം യാത്ര തുടങ്ങുകയായിരുന്നു.












Click it and Unblock the Notifications